ഗന്ധർവ്വ ഗായകൻ സിനിമയിൽ പാടി അഭിനയിച്ചപ്പോൾ…

സിനിമയിൽ പാടാൻ മാത്രമല്ല അഭിനയിക്കാനും തനിക്ക് പറ്റുമെന്ന് യേശുദാസ് തെളിയിച്ചിട്ടുണ്ട്. സിനിമയിൽ ഗായകൻ മാത്രമായും മുഴുനീള കഥാപാത്രമായും യേശുദാസ് എത്തി.

എം കൃഷ്ണന്‍ നായര്‍ സംവിധാനം ചെയ്ത് 1965ൽ‍ ഇറങ്ങിയ കാവ്യമേള എന്ന ചിത്രത്തിലാണ് ആദ്യമായി യേശുദാസ് അഭിനയിക്കുന്നത്. ഇതിൽ വയലാർ രചിച്ച് ദക്ഷിണാമൂർത്തി സംഗീതം സംവിധാനം ചെയ്ത ‘സ്വപ്നങ്ങൾ…’ എന്ന ഗാനത്തിന്റെ ഒരു ഭാഗം സ്റ്റേജിൽ അവതരിപ്പിക്കുന്ന കെ.ജെ. യേശുദാസ് എന്ന ഗായകനായി തന്നെയാണ് അദ്ദേഹം അഭിനയിച്ചത്. 

യേശുദാസ് എന്ന ​ഗായകന്റെ അഭിനയം മലയാളികൾ തിരിച്ചറിഞ്ഞ ചിത്രമായിരുന്നു പി.എ. തോമസ് നിർമിച്ചു സംവിധാനം ചെയ്ത ‘കായംകുളം കൊച്ചുണ്ണി’. സുറുമ വിൽപ്പനക്കാരനായ ഖാദർ. കൊച്ചുണ്ണിയുടെ സഹോദരിയുടെ കാമുകൻ. സിനിമയിലുടനീളമുള്ള വേഷത്തിൽ യേശുദാസ് നിറഞ്ഞഭിനയിച്ചു. പി. ഭാസ്കരൻ രചിച്ച് ബി.എ. ചിദംബരനാഥ് സംഗീതം നൽകിയ ‘സുറുമ നല്ല സുറുമ…’ എന്ന ഗാനം അദ്ദഹം തന്നെ ചിത്രത്തില്‍ പാടിയഭിനയിച്ചു.

കായംകുളം കൊച്ചുണ്ണിയിലെ സുറുമയ്ക്കു പുറമേ യേശുദാസ് പാടി അഭിനയിച്ച ഏതാനും ഗാനങ്ങൾ കൂടിയുണ്ട്. അനാർക്കലി, പഠിച്ച കള്ളൻ, അച്ചാണി, ഹർഷ ബാഷ്പം, നിറകുടം, കതിർ മണ്ഡപം, നന്ദനം, ബോയ് ഫ്രണ്ട് തുടങ്ങിയ ചിത്രങ്ങളിലാണ് അവ. റൗഡി രാജമ്മ, എന്നു നാഥന്റെ നിമ്മി, തെരുവുനക്ഷത്രങ്ങള്‍ തുടങ്ങി ചിത്രങ്ങളിലും യേശുദാസ് തന്റെ സാന്നിധ്യം അറിയിച്ചു. 13 സിനിമയിലേ അഭിനയിച്ചുള്ളൂവെങ്കിലും മനസ്സിൽ തങ്ങിനിൽക്കുന്ന കഥാപാത്രങ്ങളാണ് യേശുദാസ് മലയാളത്തിന് സമ്മാനിച്ചത്. 

യേശുദാസ് എന്ന ​ഗായകന്റെ അഭിനയം മലയാളികൾ തിരിച്ചറിഞ്ഞ ചിത്രമായിരുന്നു പി.എ. തോമസ് നിർമിച്ചു സംവിധാനം ചെയ്ത ‘കായംകുളം കൊച്ചുണ്ണി’. സുറുമ വിൽപ്പനക്കാരനായ ഖാദർ. കൊച്ചുണ്ണിയുടെ സഹോദരിയുടെ കാമുകൻ. സിനിമയിലുടനീളമുള്ള വേഷത്തിൽ യേശുദാസ് നിറഞ്ഞഭിനയിച്ചു. പി. ഭാസ്കരൻ രചിച്ച് ബി.എ. ചിദംബരനാഥ് സംഗീതം നൽകിയ ‘സുറുമ നല്ല സുറുമ…’ എന്ന ഗാനം അദ്ദഹം തന്നെ ചിത്രത്തില്‍ പാടിയഭിനയിച്ചു. രംഗത്ത് തുടർന്നിരുന്നെങ്കിൽ തരക്കേടില്ലാത്ത നടനാകാനുള്ള മരുന്ന് തന്റെ പക്കലുണ്ടെന്ന് അദ്ദേഹം ഈ വേഷത്തിലൂടെ തെളിയിക്കുക ആയിരുന്നു.

Share Post

More Posts

Bridal Stories