യേശുദാസ്… ഗന്ധർവ്വ നാദത്തിന്റെ അറുപത് വർഷങ്ങൾ | Yesudas – 60 years of singing

Yesudas has been the ‘music age’ of Malayalam for years. Musical wonder marked by the adjective Gagandharvan himself. It is no exaggeration to say that the day of the Malayalees will not pass without Yesudas. Sixty years have passed since Yesudas first sang in a movie. Malayalis listened to his sweet voice for the first time time through the song ‘Jathibhedam Mathadwesham Ethumillathe Sarvarum’ of the film ‘Kalppadukal’ on November 14, 1961.

യേശുദാസ് എന്ന ശബ്‍ദ സാന്നിധ്യമില്ലാതെ മലയാളിയുടെ ഒരു ദിവസം പോലും കടന്നുപോകുന്നില്ല. കേള്‍ക്കണമെന്ന് തീരുമാനിച്ച് കേട്ടില്ലെങ്കില്‍പ്പോലും ഒരു യേശുദാസ് ഗാനത്തിന്‍റെ ചീള് ദിവസത്തിന്‍റെ ഏതെങ്കിലുമൊരു സമയത്ത് എവിടെനിന്നെങ്കിലും നമ്മെ തേടിയെത്താം.

പ്രമുഖ സംഗീതജ്ഞനും നാടക നടനുമായിരുന്ന അഗസ്റ്റിൻ ജോസഫ് ഭാഗവതരുടെയും എലിസബത്തിന്റെയും മകനായിട്ടാണ് യേശുദാസിന്റെ ജനനം. അച്ഛൻ അഗസ്റ്റിൻ പാടി പഠിപ്പിച്ച സംഗീതം ചെറുപ്പത്തിലേ യേശുദാസിനെയും ഗായകനാക്കുകയായിരുന്നു. 1949-ൽ ഒമ്പതാം വയസ്സിൽ ആദ്യത്തെ കച്ചേരി യേശുദാസ് അവതരിപ്പിച്ചു. ദാസപ്പൻ ഭാഗവതർ എന്നും കാട്ടാശേരി കൊച്ചുഭാഗവതർ എന്നുമുള്ള വിശേഷണപേരും അതോടെ യേശുദാസിന് ചാര്‍ത്തപ്പെട്ടു. കേരളത്തിലെ ഏത് ഒരു കുട്ടിക്കും മാറ്റ് തെളിയിക്കാനുള്ള ആദ്യ അവസരമായ സ്‍കൂള്‍ കലോത്സവത്തില്‍ യേശുദാസും ജേതാവായി. പഠനകാലത്ത്‌ ആദ്യത്തെ സംസ്ഥാന സ്‍കൂൾ യുവജനോത്സവത്തിൽ ലളിതഗാനാലാപനത്തിന്‌ ഒന്നാം സ്ഥാനം നേടിയായിരുന്നു യേശുദാസ് തന്റെ വരവറിയിച്ചത്.

മലയാളത്തില്‍ മാത്രമല്ല ഏതാണ്ട് എല്ലാ പ്രധാനപ്പെട്ട ഇന്ത്യൻ ഭാഷകളിലും യേശുദാസ് പാടിയിട്ടുണ്ട്. ആ ഭാഷയിലെ ഗായകനെ പോലെ തോന്നിപ്പിക്കുന്നതായിരുന്നു യേശുദാസിന്‍റെ ഗാനാപാലന ശൈലിയും. അസാമീസ്, കശ്‍മീരി, കൊങ്കണി എന്നിവയിലൊഴികെ, എല്ലാ പ്രധാന ഭാരതീയ ഭാഷകളിലും യേശുദാസ് പാടി. പ്രായത്തിന് നര വീണിട്ടും യേശുദാസിന്‍റെ ശബ്‍ദത്തിന് ഇന്നും ചെറുപ്പവുമാണ്.

ഇന്നും വിദ്യാര്‍ഥി മാത്രമാണ് താൻ എന്ന് അവകാശപ്പെടുന്ന യേശുദാസിന്‍റെ സംഗീത പഠനം തിരുവനന്തപുരത്തെ മ്യൂസിക്‌ അക്കാദമി, തൃപ്പൂണിത്തുറ ആർ എൽ വി സംഗീത കോളജ്‌ എന്നിവിടങ്ങളിലായിരുന്നു. ഗാനഭൂഷണം പാസായി. സംഗീതമാണ് ഇനി തന്‍റെ വഴിയെന്ന് തുടക്കത്തിലേ തിരിച്ചറിഞ്ഞ യേശുദാസ് ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ കീഴിൽ ശാസ്‍ത്രീയ സംഗീതം അഭ്യസിച്ചിരുന്നു. 1974-ൽ ചെമ്പൈയുടെ മരണം വരെ അദ്ദേഹത്തിന്‍റെ കീഴില്‍ പഠനം തുടര്‍ന്ന യേശുദാസ് വയസ് എണ്‍പത് കഴിഞ്ഞിട്ടും ഇന്നും നിത്യസാധകം ചെയ്യുന്നത് തുടരുകയും ചെയ്യുന്നു.

Yesudas won the National Award for the Best Male Playback Singer record eight times, the Filmfare Awards South five times, and the State Award for the Best Playback Singer forty-three times, including awards given by the state governments of Kerala, Tamil Nadu, Andhra Pradesh, Karnataka, and West Bengal. He was awarded the Padma Shri in 1975, the Padma Bhushan in 2002, and the Padma Vibhushan in 2017 by the Government of India for his contributions towards the arts. In 2005, he was honoured with the J. C. Daniel Award, Kerala government’s highest honour for contributions to Malayalam cinema.

Share Post

More Posts

Bridal Stories