‘കരിക്ക്’ വെബ്‌സീരീസിലെ അര്‍ജുന്‍ രത്തന്‍ വിവാഹിതനാകുന്നു…

അർജുൻ തന്നെയാണ് ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്. ‘ഇറ്റ്‌സ് ഒഫീഷ്യല്‍’ എന്ന ക്യാപ്ഷനോടെ വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളും അര്‍ജുന്‍ പങ്കുവച്ചിട്ടുണ്ട്. വടകര സ്വദേശി ശിഖ മനോജ് ആണ് വധു.

കൊച്ചി വൈറ്റില കണിയാമ്പുഴ സ്വദേശിയായ അർജുൻ കരിക്കിന്റെ കണ്ടന്റ് പ്രൊഡ്യൂസർ കൂടിയാണ്. കൂടാതെ മിഥുൻ മാനുവൽ ചിത്രമായ അർജന്റീന ഫാൻസ് കാട്ടൂർകടവ്, ട്രാൻസ് തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ആദ്യ സീരിസായ തേരാ പാരയിൽ ബ്രിട്ടോ എന്ന കഥാപാത്രത്തിലൂടെയാണ് അർജുൻ കരിക്കിന്റെ ഭാഗമാകുന്നത്. സ്മൈൽ പ്ലീസ് എന്ന എപ്പിസോഡ് വീഡിയോയിൽ “മാമനോടൊന്നും തോന്നല്ലേ മക്കളെ” എന്ന ഡയലോഗാണ് വലിയ ആരാധക ശ്രദ്ധ നേടിയതാണ്. 

Share Post

More Posts

Bridal Stories