ഗാനരചയിതാവ് ബിച്ചു തിരുമല അന്തരിച്ചു…

പൂങ്കാറ്റിനോടും കിളികളോടും കഥകൾ ചൊല്ലിയ ആ ‘ഒറ്റകമ്പിനാദം’ പൊലിഞ്ഞു… വിട!

പ്രശസ്​ത ഗാനരചയിതാവ്​ ബിച്ചു തിരുമല അന്തരിച്ചു. 80 വയസായിരുന്നു. തിരുവനന്തപുരത്ത്​ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ശ്വാസ തടസത്തെ തുടര്‍ന്ന് ചികിത്സയിൽ കഴിയുകയായിരുന്നു. നാനൂറിലേറെ സിനിമകൾക്കായി ഗാനങ്ങൾ രചിച്ചു. അരനൂറ്റാണ്ടോളം നീണ്ട എഴുത്ത് ജീവിതത്തിനിടെ 5000ലേറെ ഗാനങ്ങള്‍ ബിച്ചു തിരുമല മലയാള സിനിമക്കായി സമ്മാനിച്ചിട്ടുണ്ട്.

സി.ജെ. ഭാസ്കരൻ നായരുടെയും ശാസ്തമംഗലം പട്ടാണിക്കുന്ന് വീട്ടിൽ പാറുക്കുട്ടിയമ്മയുടെയും മൂത്ത മകനായി 1941 ഫെബ്രുവരി 13നാണ് ബിച്ചു തിരുമല ജനിച്ചത്. ബി. ശിവശങ്കരൻ നായർ എന്നാണ് യഥാര്‍ഥ പേര്. പ്രശസ്ത ഗായികയായ സുശീലാ ദേവി, സംഗീതസംവിധായകൻ ദർശൻ രാമൻ എന്നിവരാണ് സഹോദരങ്ങൾ. 1972-ൽ പുറത്തിറങ്ങിയ ഭജ ഗോവിന്ദം എന്ന ചിത്രത്തിലൂടെയാണ് ബിച്ചു തിരുമല ചലച്ചിത്രഗാനരംഗത്തേക്ക് വരുന്നത്. പിന്നീട് നിരവധി ചിത്രങ്ങൾക്ക് അദ്ദേഹം ഗാനരചന നിർവ്വഹിച്ചു. ശ്യാം, എ.ടി. ഉമ്മർ, രവീന്ദ്രൻ, ജി. ദേവരാജൻ, ഇളയരാജ എന്നീ സംഗീതസംവിധായകരുമായി ചേർന്ന് എഴുപതുകളിലും എൺപതുകളിലുമായി വളരെയധികം ഹിറ്റ് ഗാനങ്ങൾ അദ്ദേഹം മലയാളികൾക്ക് സമ്മാനിച്ചു. പ്രമുഖ സംഗീതസംവിധായകനായ എ.ആർ. റഹ്മാൻ മലയാളത്തിൽ ഈണം നൽകിയ ഏക ചിത്രമായ യോദ്ധയിലെ ഗാനങ്ങൾ എഴുതിയതും അദ്ദേഹമാണ്. പ്രസന്നയാണ് ഭാര്യ. സുമൻ മകനാണ്. രാകേന്ദു കിരണങ്ങള്‍, വാകപ്പൂമരം ചൂടും, മൈനാകം, ഓലത്തുമ്പത്തിരുന്ന്,ആലിപ്പഴം, തേനും വയമ്പും തുടങ്ങി മലയാളികളുടെ ഓര്‍മയില്‍ എന്നുംനിലനില്‍ക്കുന്ന പാട്ടുകള്‍ ബിച്ചുവിന്‍റെ തൂലികത്തുമ്പില്‍ നിന്നാണ്. മികച്ച ഗാനരചയിതാവിനുള്ള കേരള സംസ്ഥാന പുരസ്കാരം രണ്ടുതവണ ലഭിച്ചിട്ടുണ്ട്.

Malayalam lyricist and poet Bichu Thirumala passed away at the age of 80, following a heart attack at a private hospital here on Friday at 3.15 am. He was undergoing treatment for breathing trouble and was placed under the ventilator after his condition worsened. Bichu Thirumala was notable for his eloquent writing pedigree that brought a sense of life to the Malayalam film industry. Often placed alongside his contemporary ONV Kurup, Bichu Thirumala is recognized for bringing forth finesse in the usage of beautiful words in Malayalam film songs.

Bichu Thirumala was born to late CG Bhaskaran Nair and Sasthamangalam Pattanikkunnu Veettil Parukutty Amma on February 13, 1942, as their eldest children.

As a lyricist, he has penned lyrics for more than 3000 songs down the years after making his debut in the 1972 Malayalam film Bhaja Govindam. As a poet, he has published a collection of poems titled ‘Kalathinte Kanakku Pusthakam’. He also wrote the story and screenplay for the films Shakthi and Ishta Praneshwari.

He is a recipient of prestigious awards including Kerala State Film Award for the best lyricist in 1981 for the films ‘Thrishna’ and ‘Thenum Vayambum’ and again in 1991 for the film ‘Kadinjool Kalyanam’.

He is survived by wife Prasanna and son Suman Bichu who is also a music director.

Share Post

More Posts

Bridal Stories