പണ്ടത്തെ ഒരു കല്യാണം… ജീപ്പും ബസും, പ്രകൃതിരമണീയമായ വൃത്തിയുള്ള സ്ഥലങ്ങളും, വയറു ചാടാത്ത ആളുകളും…

Nostalgic Kerala Wedding

പണ്ടത്തെ കല്യാണങ്ങൾക്ക് പ്രത്യേകിച്ച് ഒരു ജോലിക്കാരെയും ആരും നിർത്താറില്ല. നാട്ടുകാരും അയൽവാസികളും അവരുടെ വീട്ടിലെ കല്യാണം പോലെ വേണ്ട ജോലികൾ ഏറ്റെടുത്ത് ഭംഗിയാക്കുകയായിരുന്നു പതിവ്. സ്ത്രീകൾക്കുള്ള ജോലികൾ അവർ ഏറ്റെടുക്കുകയും, പന്തലും അനുബന്ധ ജോലികൾ പുരുഷന്മാർ ഏറ്റെടുക്കുകയും അതുവഴി നാട്ടുകാരും വീട്ടുകാരനും അവരുടെ സ്നേഹബന്ധം ഊട്ടിയുറപ്പിക്കും.

കല്യാണത്തിന്റെ തലേദിവസം ഇന്നത്തെ പോലെ വലിയ ഭക്ഷണ പരിപാടികളൊന്നും അന്ന് സംഘടിപ്പിക്കാറില്ല തലേദിവസം വരുന്നവരെല്ലാം ആ കല്യാണത്തിന്റെ ആവശ്യങ്ങൾക്കുവേണ്ടി സഹായിക്കാൻ വരുന്നവരാണ്. ഇല തുടക്കാനും തേങ്ങാ ചിരവാനും തേങ്ങാ അരക്കാനും മറ്റും നാട്ടുകാർ തന്നെ ആണ് മുന്നിൽ ഉണ്ടാവുക.ഈ വരുന്നവർക്കുള്ള ഭക്ഷണം മിക്കപ്പോഴും ഒരു നാടൻ ചോറും, മീൻ കറി, പപ്പടം, അച്ചാർ, കാബേജ് തോരൻ ആയിരിക്കും. ജോലി എല്ലാം കഴിഞ്ഞാൽ പന്തലിൽ തന്നെ ടേബിളുകൾ നിരത്തി കുറെ പേർ അതിന് മുകളിൽ കിടന്നുറങ്ങുകയും ചെയ്യും.

പണ്ടുകാലത്ത് റോഡ് മാർഗം എല്ലാ വീടുകളിലും എത്തിപ്പെടാൻ കഴിയാറില്ല അധികവും പാടവരമ്പും ഇടവഴികളും ആയിരിക്കും അന്നുണ്ടായിരുന്നത്. പുതിയ തലമുറയ്ക്ക് പണ്ടുകാലത്തെ കല്യാണങ്ങളെ കുറിച്ച് വലിയ അനുഭവങ്ങൾ ഉണ്ടാകണമെന്നില്ല അവർക്കും കൂടി അറിയുന്നതിനാണ് പഴയകാല ഓർമ്മകളും അനുഭവങ്ങളും ഇവിടെ പങ്കുവയ്ക്കുന്നത്.

Share Post

More Posts

Bridal Stories