കേരള വനം വകുപ്പ് നടത്തിയ സംസ്ഥാനതല ഫോട്ടോഗ്രഫി മത്സരത്തിൽ രതീഷിന്റെ എരണ്ടയെ പിടിക്കുന്ന ഉറുമ്പിന്റെ ഫോട്ടോ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. മത്സരത്തിൽ സമ്മാനത്തിനും അർഹനായി രതീഷ്. അതിന് ശേഷമാണ് ഇൻസ്റ്റഗ്രാമിൽ റീലായി മൊബൈലിൽ പകർത്തിയ അഞ്ചു സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ രതീഷ് ഇട്ടത്. കൊച്ചി സിറ്റി പോലീസ് ഡി.എച്ച്.ക്യുവിലെ ഉദ്യോഗസ്ഥനായ രതീഷ് ഹൈക്കോടതി ജഡ്ജിയുടെ സുരക്ഷാ ചുമതലയാണ് വഹിക്കുന്നത്. ചേർത്തല തൈക്കാട്ടുശ്ശേരി സ്വദേശിയാണ്.