‘ആഭാസം’ എന്ന ചിത്രത്തിന്റെ സംവിധായകൻ ജുബിത് നമ്രാടത്തും നടി ദിവ്യ ഗോപിനാഥും വിവാഹിതരായി. ആലങ്ങാട് സബ് രജിസ്ട്രാർ ഓഫീസിൽ വച്ച് ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം.
തിയറ്റര്‍ ആര്‍ട്ടിസ്റ്റ് കൂടിയാണ് ദിവ്യ. അഞ്ച് വര്‍ഷത്തോളമായി നാടകങ്ങളിൽ സജീവമാണ് ഈ അഭിനേത്രി. ആഭാസം, വൈറസ്, കമ്മട്ടിപ്പാടം, അയാള്‍ ശശി, ഇരട്ടജീവിതം തുടങ്ങി ഒട്ടേറെ സിനിമകളിൽ ദിവ്യ വേഷമിട്ടിട്ടുണ്ട്. ഡോക്യുമെന്ററികളിലൂടെ സംവിധാനരംഗത്തെത്തിയ ആളാണ് ജുബിത്. കണ്ണൂർ സ്വദേശി ആണ് ജുബിത്. ദിവ്യ കൊച്ചി സ്വദേശിയും.