മകൾ സൗഭാഗ്യ അമ്മയായ സാന്തോഷം പങ്കുവച്ച് നടിയും നർത്തകിയുമായ താര കല്യാൺ…

Soubhagya baby girl

അഭിനേതാക്കാളും നർത്തകരുമായ സൗഭാഗ്യ വെങ്കിടേഷ്– അർജുൻ സോമശേഖർ ദമ്പതികൾക്ക് പെൺകുഞ്ഞ് പിറന്നു. അച്ഛനായ വിവരം ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് അർജുന്‍ അറിയിച്ചത്. കുഞ്ഞിനെ കയ്യിലെടുത്തുള്ള ഫോട്ടോയും അർജുൻ പങ്കുവച്ചു.

ഒരു അമ്മയും അച്ഛനും കുഞ്ഞുമുള്ള രേഖാചിത്രം പോസ്റ്റ് ചെയ്താണ് സന്തോഷ വാർത്ത താര കല്യാൺ പങ്കുവച്ചത്. ‘ദൈവാനുഗ്രഹത്താൽ സൗഭാഗ്യയ്ക്ക് പെൺകുഞ്ഞ് പിറന്നു’’ – താരാകല്യാൺ കുറിച്ചു

ആശുപത്രിക്കുള്ളിൽ നൃത്തം ചെയ്ത തന്റെ വീഡിയോയും ചിത്രങ്ങളും പ്രസവത്തിനു മണിക്കൂറുകൾ മുൻപേ സൗഭാഗ്യ പോസ്റ്റ് ചെയ്തിരുന്നു.

ടിക്ടോക്കിലൂടെ താരമായ സൗഭാഗ്യ അഭിനേത്രി എന്നതിനൊപ്പം മികച്ച ഒരു നർത്തകി കൂടെയാണ്.നടി താരകല്യാണിന്റെ മകൾ ആണ് സൗഭാഗ്യ. 2020 ഫെബ്രുവരി 20ന് ആയിരുന്നു സൗഭാഗ്യയും അർജുൻ സോമശേഖറും വിവാഹിതരായത്. ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ് അർജുന്റെ മിനി സ്‌ക്രീൻ അരങ്ങേറ്റം.

Share Post

More Posts

Bridal Stories