മഞ്ജുവാര്യരും ജയസൂര്യയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ‘മേരി ആവാസ് സുനോ'(Meri Awas Suno). ജി.പ്രജേഷ് സെൻ ആണ് സംവിധാനം. ക്യാപ്റ്റൻ, വെള്ളം എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം പ്രജേഷ് സെന്നും ജയസൂര്യയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് മേരി ആവാസ് സുനോ എന്ന പ്രത്യേകതയുമുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ ലിറിക്കൽ വീഡിയോ പങ്കുവച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ.
‘കാറ്റത്തൊരു മൺകൂട്..കൂട്ടിന്നൊരു വെൺപ്രാവ് ..’ എന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്.
Song : Kattathoru Mankoodu
Singer : Jithin Raj
Music : M Jayachandran
Lyrics : B K Harinarayanan