കുറവിലങ്ങാട് സെൻട്രൽ ജംക്ഷനിൽ ബോസ്കോ സിനിമാസ് മൾട്ടിപ്ലക്സ് തിയറ്റർ പ്രവർത്തനം ആരംഭിച്ചു. ബോസ്കോ ആർക്കേഡിൽ 2 മിനി തിയറ്ററുകളുണ്ട്. ഇരുനൂറ്റിയൻപതിലേറെ സീറ്റുകൾ, 4 കെ ദൃശ്യ മികവ്, ഡോൾബി അറ്റ്മോസ് ശബ്ദ വിസ്മയം, ആധുനിക വെളിച്ച സംവിധാനം എന്നിവയാണ് പ്രത്യേകതകൾ. പാർക്കിങ് സൗകര്യവും കഫറ്റേരിയും ഉണ്ട്.