സിനിമ ,നാടകനടന്‍ കൈനകരി തങ്കരാജ് അന്തരിച്ചു. കൊല്ലം കേരളപുരം വേലം കോണത്ത് സ്വദേശിയാണ്. പ്രശസ്ത നാടക പ്രവര്ത്തകന് കൃഷ്ണന്‍കുട്ടി ഭാഗവതരുടെ മകനാണ്.
ഈമയൌവ്വിലെ വാവച്ചൻ മേസ്തിരിയായും ലൂസിഫറിലെ നെടുമ്പള്ളി കൃഷ്ണനായും ഹോമിലെ മനം കവർന്ന അച്ചായനുമായുമൊക്കെ സിനിമാപ്രേമികളുടെ പ്രിയങ്കരനായി മാറിയ മുതിർന്ന നടൻ കൈകരി തങ്കരാജ് അന്തരിച്ചു. 76 വയസായിരുന്നു. കരൾ രോഗബാധയെ തുടർന്ന് ഏറെ നാളായി ചികിത്സയിൽ കഴിയുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് ശേഷം കേരളപുരത്തെ സ്വന്തം വീട്ടിൽ വെച്ചായിരുന്നു അന്ത്യം. വസതിയിലായിരുന്നു അന്ത്യം. സംസ്കാരം നാളെ രാവിലെ 9 ന് വീട്ടുവളപ്പിൽ നടക്കും.
വേദികളില്‍ പ്രധാന വേഷങ്ങളില്‍ തിളങ്ങിയ ആപൂര്‍വ്വം നാടകനടന്മാരില് ഒരാളായ തങ്കരാജ് കെഎസ്ആര്‍ടിസിയിലെയും കയര്‍ബോര്‍ഡിലെയും ജോലി ഉപേക്ഷിച്ചായിരുന്നു അഭിനയത്തിലേക്ക് കടന്നുവന്നത്.
ഇടക്കാലത്ത് നാടകരംഗത്തു നിന്നും വിലക്ക് ഏര്‍പ്പെടുത്തിയപ്പോളായിരുന്നു സിനിമയിലേക്കുള്ള വരവ്.പ്രേം നസീര്‍ നായകനായി എത്തിയ ആനപ്പാച്ചന് ആയിരുന്നു ആദ്യ ചിത്രം.ചിത്രത്തില്‍ പ്രേംനസീറിന്റെ അച്ഛനായിട്ടായിരുന്നു അഭിനയിച്ചത്.ഈ ചിത്രത്തിനുശേഷം അച്ചാരം അമ്മിണി ഓശാരം ഓമന,ഇതാ ഒരു മനുഷ്യന്, തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു.
അതിനുശേഷം വീണ്ടും കെപിഎസിയുടെ നാടകഗ്രൂപ്പില്‍ ചേര്‍ന്നു.എന്നാല്‍ ഏറെ നാള് കഴിയുന്നതിനു മുന്‍പു തന്നെ നാടകപ്രവര്‍ത്തനം മതിയാക്കി വീണ്ടും സിനിമയില്‍ സജീവമായി.