കാതോട് കാതോരത്തിലെ ‘ദേവദൂതർ പാടി’ വീണ്ടും… അമ്പലപ്പറമ്പിൾ തകർപ്പൻ ചുവടുമായി ചാക്കോച്ചനും…

Watch Devadoothar Paadi | Video Song | Nna Thaan Case Kodu | Kunchacko Boban

കുഞ്ചാക്കോ ബോബൻ നായകനാകുന്ന പുതിയ സിനിമയാണ് ‘ന്നാ താന്‍ കേസ് കൊട്’. രതീഷ് ബാലകൃഷ്‍ണന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. രതീഷ് ബാലകൃഷ്ണന്റേതാണ് തിരക്കഥയും. ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിലെ ഒരു വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. 1985ൽ പുറത്തറിങ്ങിയ സിനിമയാണ് ഭരതൻ സംവിധാനം ചെയ്ത് മമ്മൂട്ടിയും സരിതയും മുഖ്യവേഷങ്ങളിൽ എത്തിയ ‘കാതോട് കാതോരം’. ബിജു നാരായണന്‍ ആണ് ‘ദേവദൂതര്‍ പാടി’ എന്ന ഗാനം ആലപിച്ചിരിക്കുന്നത്. ജാക്സണ്‍ അര്‍ജ്വ ആണ് ഗാനം റീപ്രൊഡ്യൂസ് ചെയ്‍തിരിക്കുന്നത്. ഗാന രംഗത്ത് കുഞ്ചാക്കോ ബോബന്റെ രസകരമായ നൃത്തം സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

‘ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍’, ‘കനകം കാമിനി കലഹം’ എന്നീ സിനിമകളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ സംവിധായകനാണ് രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍. സന്തോഷ് ടി കുരുവിളയാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ‘ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനു’ ശേഷം രതീഷ് ബാലകൃഷ്ണനും സന്തോഷ് ടി കുരുവിളയും ഒന്നിക്കുന്ന ചിത്രവുമാണിത്. രാകേഷ് ഹരിദാസ് ആണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍. ബോളിവുഡ് ചിത്രം ‘ഷെര്‍ണി’യുടെ ഛായാഗ്രഹണം മലയാളിയായ ഇദ്ദേഹമായിരുന്നു.

ജ്യോതിഷ് ശങ്കര്‍ ആണ് പ്രൊഡക്ഷന്‍ ഡിസൈന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബെന്നി കട്ടപ്പന. ‘സൂപ്പര്‍ ഡീലക്സ്’ ഉള്‍പ്പെടെയുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധനേടിയ തമിഴ് താരം ഗായത്രി ശങ്കര്‍ ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഗായത്രിയുടെ ആദ്യ മലയാള ചിത്രമാണിത്. ‘ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനി’ലും ‘കനകം കാമിനി കലഹ’ത്തിലും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച രാജേഷ് മാധവനാണ് മറ്റൊരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വിനയ് ഫോര്‍ട്ട്, ജാഫര്‍ ഇടുക്കി, സൈജു കുറുപ്പ് എന്നിവരും അഭിനയിക്കുന്നു. ‘കൊഴുമ്മൽ രാജീവൻ’ അഥവാ ‘അംബാസ് രാജീവൻ’ എന്നാണ് ചിത്രത്തില്‍ കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഓഗസ്റ്റ് 11ന് ആണ് ചിത്രം റിലീസ് ചെയ്യുക.

ദേവദൂതര്‍ ഗാനം വീണ്ടും പുനരാവിഷ്‌ക്കാരമായി വരുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നാണ് മമ്മൂട്ടി..

  • പത്മശ്രി പുരസ്കാരത്തിളക്കത്തില്‍  കണ്ണൂർ…

  • Bengaluru- Mysuru Expressway

    The new Bengaluru- Mysuru Expressway

  • Collector Ernakulam N S K Umesh

    N.S.K. Umesh takes charge as District Collector Ernakulam 

Share Post

More Posts

Bridal Stories