മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാന്ദന് (VS Achuthanandan) ഇന്ന് 98 വയസ്സ്. പ്രായം തളർത്താത്ത പോരാട്ടവീര്യത്തിന് പിറന്നാളാശംസകൾ….
സി.പി.എമ്മിലെ ജീവിച്ചിരിക്കുന്ന ഏക സ്ഥാപക നേതാവാണ് വി.എസ്. പൊതുപ്രവർത്തനത്തിൽ നിന്നും ഏതാനും വര്‍ഷങ്ങളായി അവധി എടുത്ത വി.എസ് നിലവിൽ തിരുവനന്തപുരം ബാർട്ടൻഹിൽ ‘വേലിക്കകത്ത്’ വീട്ടില്‍ വിശ്രമ ജീവിതത്തിലാണ്.
2019 ഒക്ടോബറിൽ പുന്നപ്ര വയലാർ രക്തസാക്ഷിത്വ ദിനാചരണത്തിന് ശേഷം തിരുവനന്തപുരത്ത് മടങ്ങിയെത്തിയ വിഎസ് തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. തുടർന്ന് ഇദ്ദേഹത്തിന് പൂർണ്ണ വിശ്രമം ഡോക്ടർമാർ നിർദേശിച്ചു. വീട്ടിനകത്ത് ഇപ്പോഴും വീല്‍ചെയറിലാണ് വിഎസ്. പത്രവായനയും, ടെലിവിഷൻ വാർത്തകൾ കാണുന്നതും മുടക്കാറില്ല. ലളിതമായ ചടങ്ങുകളോടെ കുടുംബാഗങ്ങൾ വിഎസിൻറെ പിറന്നാൾ ആഘോഷിക്കും.