വേറിട്ടൊരു ആഘോഷത്തിന്റെ കഥയാണ് കണ്ണൂരിൽ നിന്ന് വരുന്നത്. ആഘോഷം മറ്റെങ്ങുമല്ല, കല്ല്യാണക്കലവറയിലാണ്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ കുറച്ചു ദിവസങ്ങളായി വൈറലായിരിക്കുന്നത്. വധുവിന്റെ വീട്ടിലെ കലവറയിലേതാണ് രംഗങ്ങൾ. കണ്ണൂര്‍ ജില്ലയിലെ മുണ്ടയാടിന് സമീപമുള്ള പള്ളിപ്രത്തെ കല്യാണവീട്ടില്‍ നിന്ന് പകര്‍ത്തിയതാണ് ഈ വീഡിയോ. കക്ഷി അമ്മിണിപ്പിള്ള എന്ന സിനിമയിലെ ഉയ്യാരം പയ്യാരം എന്ന പാട്ടിനാണ് കുശ്നിക്കാരും വിളമ്പുകാരും ചേർന്ന് നൃത്തം വയ്ക്കുന്നത്.
എല്‍.ജി.എം. വെഡ്ഡിങ്‌സ് എന്ന സ്റ്റുഡിയോയ്ക്ക് വേണ്ടി ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറായ ഷിജില്‍ ആണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്. ഷിജിലിന്റെ വാക്കുകൾ… ”ജനുവരിയില്‍ പകര്‍ത്തിയ വീഡിയോ ആണിത്. വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ അപ്‌ലോഡ് ചെയ്തപ്പോൾ പെട്ടെന്ന് തന്നെ വൈറലാകുകയായിരുന്നു. കല്യാണം കഴിഞ്ഞ് വധുവിന്റെ വീട്ടുകാര്‍ക്ക് ആല്‍ബവും വീഡിയോയും കൈമാറിയിരുന്നു. അതിനുശേഷം അന്നെടുത്ത വീഡിയോ വീണ്ടും കണ്ടപ്പോള്‍ ആണ് ഈ ഭാഗം ശ്രദ്ധയില്‍പ്പെട്ടത്. ഇതേ പാട്ട് കല്യാണവീട്ടില്‍ ഗാനമേള അവതരിപ്പിക്കുന്നുണ്ടായിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ ഇടുന്നതിന് മുമ്പ് കുറച്ചുകൂടി വ്യക്തത വരുന്നതിന് ഒറിജനനല്‍ പാട്ട് കൂട്ടിച്ചേര്‍ക്കുകയായിരുന്നു..”
നാട്ടില്‍പുറത്തെ വര്‍ഷങ്ങള്‍ക്ക് മുമ്പേയുള്ള കല്യാണത്തലേന്നുള്ള ആഘോഷമാണ് ഓര്‍മ വരുന്നതെന്നും വീഡിയോ വീണ്ടും വീണ്ടും കണ്ടുവെന്നും, പാട്ടും നൃത്തവുമെല്ലാം ആസ്വദിക്കുന്നുണ്ടെങ്കിലും കല്യാണ സദ്യയിലെ ഉത്തരവാദിത്വങ്ങള്‍ മറക്കാതെയാണ് കലവറയിലുള്ളവര്‍ പാട്ടും നൃത്തവുമെല്ലാം ആസ്വദിക്കുന്നതെന്നും പോസ്റ്റിന് താഴെ കമന്റുകൾ വരുന്നുണ്ട്.
-
പത്മശ്രി പുരസ്കാരത്തിളക്കത്തില്‍ കണ്ണൂർ…
-
The new Bengaluru- Mysuru Expressway
-
N.S.K. Umesh takes charge as District Collector Ernakulam
-
തൃശ്ശൂരിൽ താരസമ്പന്നമായി കല്യാൺ ജൂവലേഴ്സിന്റെ നവരാത്രി ആഘോഷം | Kalyan Jeweller’s Star Studded Navratri celebration…