മലയാള സിനിമയില്‍ നിന്ന് നിരവധി പേർക്ക് യുഎഇ ഗോള്‍ഡന്‍ വിസ നേരത്തെ ലഭിച്ചിരുന്നു. ഗോൾഡൻ വിസ ലഭിച്ചവരുടെ കൂട്ടത്തിലേക്ക് ഇപ്പോൾ വയനാട്ടുകാരനായ അബു സലീമും. ദുബായിൽ വച്ച് അബു സലീം യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ചു. അബു സലീം തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.
മമ്മൂട്ടി നായകനായി എത്തിയ ചിത്രം ഭീഷ്മ പർവ്വമാണ് അബു സലിമിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ശിവൻകുട്ടി എന്നായിരുന്നു ഈ ചിത്രത്തിലെ അബു സലീമിന്റെ കഥാപാത്രത്തിന്റെ പേര്.