‘അടുത്ത് ഇരിക്കരുത് എന്നല്ലേ ഉള്ളൂ? മടീൽ ഇരിക്കാലോല്ലെ’… തിരുവനന്തപുരം എൻജിനിയറിംഗ് കോളേജ് വിദ്യാർത്ഥികളുടെ മടിയിലിരുന്നുള്ള പ്രതിഷേധം വൈറൽ | Thiruvananthapuram Engineering College students protest against moral policing goes viral…

#Thiruvananthapuram #CET #protest #moralpolicing

ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടുത്തിരിക്കുന്നുവെന്ന് ആരോപിച്ച് CET (തിരുവനന്തപുരം എൻജിനിയറിംഗ് കോളേജ്) പരിസരത്തുള്ള ബസ് വെയ്റ്റിംഗ് ഷെഡിലെ ബെഞ്ച് ചിലർ വെട്ടിപ്പൊളിച്ചതിനെതിരെ വിദ്യാർഥികളുടെ വ്യത്യസ്തമായ പ്രതിഷേധം. ഒരാൾക്കു മാത്രം ഇരിക്കാൻ സാധിക്കുന്ന ഇരിപ്പിടത്തിൽ രണ്ടു പേർ ഒരുമിച്ചിരുന്നാണ് വിദ്യാർഥികൾ സദാചാര ഗുണ്ടകൾക്ക് മറുപടി നൽകിയത്.

ചൊവ്വാഴ്ച വൈകിട്ട് വിദ്യാർഥികൾ ബസ് കാത്തിരിപ്പു കേന്ദ്രത്തിലെത്തിയപ്പോഴാണ് ഇരിപ്പിടം വെട്ടിപ്പൊളിച്ച് ഒരാള്‍ക്കു മാത്രം ഇരിക്കാവുന്ന രീതിയിലാക്കിയതു കണ്ടത്. ആദ്യം സംഭവം മനസ്സിലായില്ലെങ്കിലും ആൺകുട്ടികളും പെൺകുട്ടികളും അടുത്തിരിക്കുന്നത് തടയാനാണ് ഇങ്ങനെ ചെയ്തതെന്ന് തിരിച്ചറിഞ്ഞതോടെ പ്രതിഷേധമുയർന്നു. ഇതിന് മനോഹരമായ ഒരു മറുപടി CET യിലെ മിടുക്കർ നൽകി. ഒരാൾക്കു മാത്രം ഇരിക്കാൻ സാധിക്കുന്ന ബെഞ്ചില്‍ പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളുടെ മടിയില്‍ ഇരുന്നുകൊണ്ടായിരുന്നു പ്രതിഷേധം. ഇതിന്റെ ചിത്രവും വിദ്യാര്‍ഥികള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു.

‘അടുത്ത് ഇരിക്കരുത് എന്നല്ലേ ഉള്ളൂ? മടീൽ ഇരിക്കാലോല്ലെ’ എന്ന കുറിപ്പോടെയാണ് പലരും ചിത്രം പങ്കുവച്ചത്. ഇത് വൈറലായതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇതോടെ മറ്റു വിദ്യാർഥികളും ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തി. സംഭവം വൈറലാകുമെന്നും ഇത്രയേറെ പിന്തുണ ലഭിക്കുമെന്നും കരുതിയില്ലെന്ന് പ്രതിഷേധത്തിന്റെ ഭാഗമായ വിദ്യാർഥി ആര്യ പറഞ്ഞു. പൊതുസമൂഹം കാര്യങ്ങൾ മനസ്സിലാക്കുന്നതായും വലിയ പിന്തുണ ലഭിക്കുന്നുണ്ടെന്നും ഇവർ പറഞ്ഞു.

മുൻപും ഇത്തരം വിവേചനങ്ങൾക്കെതിരെ കോളജിൽ സമരം നടന്നിരുന്നു. വൈകിട്ട് 6.30ന് മുൻപായി പെൺകുട്ടികൾ ഹോസ്റ്റലിൽ കയറണമെന്ന നിർദേശത്തിനെതിരെയായിരുന്നു അന്നു സമരം. ഒരു കൂട്ടം വിദ്യാർഥികൾ മൂന്നു മാസം നടത്തിയ സമരത്തെത്തുടർന്ന് സമയം രാത്രി 9.30 വരെ ദീർഘിപ്പിക്കുകയായിരുന്നു.

  • Dinesh Karthik Dipika

    ‘Super proud’ – Dinesh Karthik posts for wife Dipika Pallikal who won bronze at Commonwealth Games 2022

  • Sanju Samson & wife

    സഞ്ജുവും ഭാര്യയും – Sanju Samson & wife Charulatha off to Trinidad and Tobago…

  • MT birthday celebration with Mohanlal

    മോഹൻലാലിനൊപ്പം എൺപത്തി ഒൻപതാമത്തെ പിറന്നാൾ ആഘോഷിച്ച് മലയാളത്തിന്റെ ഇതിഹാസം എം.ടി വാസുദേവൻ നായർ – വീഡിയോ കാണാം | MT Vasudevan Nair celebrates his 89th birthday with Mohanlal

Share Post

More Posts

Bridal Stories