തലശ്ശേരിക്കാരി വിദ്യാർത്ഥിനിക്ക് യു എ ഇ ഗോൾഡൻ വിസ ലഭിച്ചു. ഹയർ സെക്കന്ററി പരീക്ഷയിൽ 97% മാർക്ക് കരസ്ഥമാക്കിയ തലശ്ശേരി ജുബിലി റോഡിലെ “ജാസ്സി “യിൽ അരീക്കസ്ഥാനത്ത് ടി. സി. എ. പോക്കുട്ടിയുടെയും, കൊറ്റിയത് സി. കെ. ജാസ്മിന്റെയും പൗത്രിയും, നഫ്സ ജീഷിയുടെയും മുഹമ്മദ് ഷഹീൽ വലിയകത്തിന്റെയും മകളുമായ ഹവ്വ ബിൻത് ഷഹീലിനാണ് യുഎഇ ഗോൾഡൻ വിസ ലഭിച്ചത്. ഹവ്വയുടെ മാതാപിതാക്കൾക്കും ഗോൾഡൻ വിസ ലഭിച്ചിട്ടുണ്ട്. ദുബായ് ജുമൈറ യൂണിവേഴ്സിറ്റിയിൽ ഇസ്ലാമിക നിയമത്തിൽ ബിരുദ പഠനത്തിന് പ്രവേശനം ലഭിച്ച ആദ്യ മലയാളി കൂടിയാണ് ഹവ്വ.