“സാറാമ്മേ.
പ്രണയമെന്നാൽ സന്തോഷം നിറഞ്ഞ ഒരാണും പെണ്ണും പൗഡറിട്ട കവിളുകൾ ചേർത്ത് ഉമ്മ വെച്ചും ചിരിച്ചും ഇരിക്കുന്ന ഒരേർപ്പാടാണെന്നാണ് ഞാൻ കൗമാരകാലത്ത് ധരിച്ചുവെച്ചിരുന്നത്.
സങ്കടങ്ങൾ ചേർത്തുവെയ്ക്കുമ്പോഴും പ്രണയമുണ്ടാവുമെന്നത് മനസ്സിലായത് നിന്നോട് മിണ്ടിത്തുടങ്ങിയ ശേഷമാണ് “
പ്രണയത്തെ ഇങ്ങനെ ഇത്രയും ലളിതമായി അവതരിപ്പിച്ചിരുന്നൊരാൾ!!

“ദൈവം ഉണ്ടോ?
എന്നു ചോദിച്ചാൽ
മനുഷ്യർ രണ്ടായി വിഭജിക്കും.
‘ദൈവം ഉണ്ട്’ എന്നു വിശ്വസിക്കുന്നവരും
‘ഇല്ല’ എന്നു വിശ്വസിക്കുന്നവരും.
‘ദൈവമില്ല’
എന്നു പറയുന്നവർ ഒറ്റക്കെട്ടാണ്.
പക്ഷേ, ദൈവമുണ്ടെന്ന് പറയുന്നവരോട്-
നിങ്ങളുടെ ദൈവം ആരാണ്?
എന്നു ചോദിച്ചാൽ-
അവർ പതിനായിരക്കണക്കിന്
ഭാഗങ്ങളായി വിഭജിക്കും “
ഇങ്ങനെ സമൂഹത്തോട് ഉത്തരമില്ലാത്ത മൂർച്ചയേറിയ ചോദ്യങ്ങൾ ചോദിച്ചിരുന്ന അസാധ്യ ചിന്തകൻ ആയിരുന്നോരാൾ !

“ഗുത്തിന ഹാലിട്ട ലിത്താപ്പോ.
സഞ്ചിന ബാലിക ലുട്ടാപ്പി.
ഇമ്മണി വല്യ ഒന്ന്.
ലൊഡുക്കുസ്.
ഹമുക്കുൽ ബഡുക്കുസ്.
ബുദ്ദുസ്.
ഉമ്മിണിശ്ശ.
ആകാശ മിഠായി.
വിഷാദ മധുര മോഹന കാവ്യം “
തുടങ്ങിയ വാക്കുകൾ മലയാളലോകത്തിനു സംഭാവന നൽകിയ മനുഷ്യൻ !!

പിന്നെ…

ഇത്തരത്തിൽ പ്രണയവിരഹത്തെ ഹൃദയഭേദകമായ രീതിയിൽ അനായാസമായി അവതരിപ്പിച്ച അതുല്യ പ്രതിഭയായിരുന്ന മനുഷ്യൻ …..
മലയാളഭാഷയുടെ സുൽത്താൻ ഓർമ്മയായിട്ട് 28 വർഷങ്ങൾ… ഓർമപ്പൂക്കൾ…
-
ഡ്രൈവറായിരുന്ന അച്ഛന് 84–ാം വയസില്‍ മക്കളുടെ സമ്മാനം, അച്ഛൻ ആദ്യം ഓടിച്ച കാര്‍…
-
കണ്ണൂർ വിമാനത്താവളത്തിന്റെ ചിറകരിയുന്നോ?
-
തിരുവനന്തപുരത്തിന് അഭിമാനനിമിഷം… തിരുവനന്തപുരം ഇന്ത്യയിൽ ഒന്നാമത് | CBSE Class 12 Results – Thiruvananthapuram Region Tops in India
A memorial for Vaikom Muhammed Basheer, a long-pending demand of literary lovers across the state, will soon become a reality. The Tourism Department has begun work on the multi-crore memorial titled ‘Akasha Mittayi’ at Beypore, which will be a joint initiative of the department and the corporation.
The memorial will come up at BC Road on 82.69 cents of land owned by the corporation. For this purpose, the corporation’s old community hall has been demolished. The tourism department will spend a total of Rs 7.37 crore for the first phase of the construction work.
In the initial phase, a community hall, cultural centre, research centre, Basheer museum, library, play area for children, walkway and a food stall will be constructed. More facilities will come up in the later phases of the project.