ഒട്ടനവധി ഹിറ്റ് ഗാനങ്ങളിലൂടേയും പശ്ചാത്തല സംഗീതമൊരുക്കിയും ശ്രദ്ധേയനായ സംഗീതസംവിധായകന്‍ ഔസേപ്പച്ചന്‍ സംഗീതമൊരുക്കുന്ന ഇരുന്നൂറാമത്തെ ചിത്രമാണ് ‘എല്ലാം ശരിയാകും’. സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി. ബി കെ ഹരിനാരായണന്‍ എഴുതിയ വരികള്‍ക്ക് കെ.എസ് ഹരിശങ്കറാണ് ആലാപനം.
‘വെള്ളിമൂങ്ങ’, ‘മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍’, ‘ആദ്യരാത്രി’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘എല്ലാം ശരിയാകും’. ഔസേപ്പച്ചന്‍റെ വീട്ടിൽ വെച്ചാണ് ഓഡിയോ ലോഞ്ച് നടന്നത്. നവംബര്‍ 19ന് സെന്‍ട്രല്‍ പിക്‌ചേഴ്‌സ് റിലീസ് “എല്ലാം ശരിയാകും” തിയ്യേറ്ററിലെത്തിക്കുന്നു.
ആസിഫ് അലി, രജിഷ വിജയന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ഈ ചിത്രത്തിന്‍റെ തിരക്കഥ, സംഭാഷണം ഷാരിസ് മുഹമ്മദ് എഴുതുന്നു. സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, സുധീര്‍ കരമന, ജോണി ഏന്റണി, ജെയിംസ് ഏല്യ, ജോര്‍ഡി പൂഞ്ഞാര്‍, സേതുലക്ഷ്മി, മഹാനദി ഫെയിം തുളസി തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.