Collector Idukki “മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് ക്രമികരിക്കുന്നതിന്റെ ഭാഗമായി 29/10/2021 ന് രാവിലെ 7 മണി മുതൽ ഡാമിന്റെ spillway യിലൂടെ ജലം പുറത്തേക്ക് ഒഴുക്കാൻ സാധ്യത ഉള്ളതാണെന്ന് തമിഴ്നാട് ജല വിഭവ വകുപ്പ് അധികൃതർ അറിയിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ല. എല്ലാവിധ മുൻകരുതലുകളും ജില്ലാ ഭരണകൂടം സ്വീകരിച്ചിട്ടുണ്ട്. ആയതിനാൽ ജല ബഹിർഗമന പാതയുടെ ഭാഗമായ പെരിയാറിന്റെ ഇരുവശങ്ങളിലും താമസിക്കുന്നവർ ബന്ധപ്പെട്ട വില്ലേജ് ഓഫീസർമാരുടെയോ ചുമതലപ്പെട്ട മറ്റ് ഉദ്യോഗസ്ഥരുടെയോ നിർദ്ദേശാനുസരണം നാളെ (28.10.2021) രാവിലെ 7 മണി മുതൽ സജ്ജമാക്കിയിട്ടുള്ള ക്യാമ്പുകളിലേക്ക് മാറി താമസിക്കേണ്ടതാണ്. ഇവർക്ക് മാറാനുള്ള വാഹന സൗകര്യം അതാത് സ്ഥലത്ത് ഏർപ്പാടാക്കിയിട്ടുണ്ട്.
തികച്ചും കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ് ക്യാമ്പുകൾ സജ്ജീകരിച്ചിരിക്കുന്നത്. എല്ലാ ക്യാമ്പിലും ചാർജ് ഓഫീസർമാരെ നിയോഗിച്ചിട്ടുണ്ട്. മെഡിക്കൽ ആവശ്യത്തിനായി എല്ലായിടത്തും ടീമിനെ സജ്ജികരിച്ചിട്ടുണ്ട്. ക്യാമ്പിലേക്ക് മാറുന്നവരുടെ വീടുകളിൽ പോലീസ് നൈറ്റ് പട്രോളിംഗ് ഏർപ്പാടാക്കിയിട്ടുള്ളതാണ്.”