പൊൻ ചിങ്ങത്തേര് – 18 വർഷങ്ങൾക്ക് ശേഷം യേശുദാസിന്റെ ഒരു ഓണഗാനം…

18 വർഷങ്ങൾക്ക് ശേഷം തരംഗിണി ലേബലിൽ ഗാനഗന്ധർവ്വൻ യേശുദാസിന്റെ ഒരു ഓണഗാനം പുറത്തിറങ്ങി. കൊച്ചി വിമാനത്താവളത്തിലാണ് ഇതിന്റെ വീഡിയോ ചിത്രികരണം നടന്നത്. സിയാലിന്റെയും കൊച്ചിൻ ഡ്യൂട്ടിഫ്രീയുടെയും ദൃശ്യങ്ങളുടെ അകമ്പടിയോടെയാണ് പാട്ടിന്റെ ദൃശ്യവിരുന്ന്. കൊച്ചി വിമാനത്താവളത്തിൽ ബുധനാഴ്ച നടന്ന ചടങ്ങിൽ നടൻ മോഹൻലാൽ യേശുദാസിന്റെ ഓണപ്പാട്ടിന്റെ വീഡിയോ പ്രകാശനം ചെയ്തു. അമേരിക്കയിൽ നിന്ന് യേശുദാസും ഭാര്യ പ്രഭയും ഓൺലൈൻ ആയി പങ്കെടുത്ത ചടങ്ങിലാണ് നടൻ മോഹൻലാൽ പാട്ടിന്റെ പ്രകാശനം നിര്‍വഹിച്ചത്.