പൊക്കമില്ലായ്മയിൽ നിന്ന് ജീവിതത്തിന്റെ ഉയരങ്ങൾ കീഴടക്കിയ ഒളിമ്പ്യൻ ആകാശ് എസ്. മാധവൻ വിവാഹിതനായി… വധു ഇൻഡൊനീഷ്യക്കാരി

Akash Madhavan Wedding

മേലാറ്റൂർ: ഒളിമ്പ്യൻ ആകാശ് എസ്. മാധവന് (32) ജീവിതപങ്കാളി ഇൻഡൊനീഷ്യക്കാരി. ദേവി സിതി സെന്ദരി (26) യുമായുള്ള ആകാശിന്റെ വിവാഹം ഇന്ന് നടന്നു.

പൊക്കം കുറഞ്ഞവരുടെ ഒളിമ്പിക്സിൽ 2013, 2017 വർഷങ്ങളിൽ രാജ്യത്തിനുവേണ്ടി മെഡൽ നേടിയ ആകാശ് മാധവന്റെ കൂട്ടുകാരിയായിരുന്ന മെറിന്റെ സുഹൃത്താണ് സെന്ദരി. ഒരു കായികമത്സരത്തിനിടെയാണ് സെന്ദരിയെ ആകാശ് പരിചയപ്പെട്ടത്. പിന്നീട് നവമാധ്യമം വഴി ഇവർ കൂടുതലടുത്തു. വീട്ടുകാരുടെ സമ്മതത്തോടെ വിവാഹബന്ധത്തിലുമെത്തി.

  • Dinesh Karthik Dipika

    ‘Super proud’ – Dinesh Karthik posts for wife Dipika Pallikal who won bronze at Commonwealth Games 2022

  • Sanju Samson & wife

    സഞ്ജുവും ഭാര്യയും – Sanju Samson & wife Charulatha off to Trinidad and Tobago…

  • MT birthday celebration with Mohanlal

    മോഹൻലാലിനൊപ്പം എൺപത്തി ഒൻപതാമത്തെ പിറന്നാൾ ആഘോഷിച്ച് മലയാളത്തിന്റെ ഇതിഹാസം എം.ടി വാസുദേവൻ നായർ – വീഡിയോ കാണാം | MT Vasudevan Nair celebrates his 89th birthday with Mohanlal

ഇൻഡൊനീഷ്യയിൽ ഒരു നിർമാണക്കമ്പനിയിൽ അക്കൗണ്ടന്റാണ് സെന്ദരി. ആകാശിന് പെരിന്തൽമണ്ണയിൽ ആയുർവേദിക്, സൗന്ദര്യവത്കരണഉത്പന്നങ്ങളുടെ കച്ചവടമാണ്. ഇൻഡൊനീഷ്യയിലെ ജക്കാർത്തയ്ക്കടുത്ത് സുരഭയ എന്ന സ്ഥലത്താണ് ദേവിയുടെ വീട്. സുഹർടോയോ-സിതി സരഹ് ദമ്പതികളുടെ മൂന്നാമത്തെ മകളാണ്. വ്യാഹു, ദിവി എന്നിവർ സഹോദരങ്ങളാണ്.

മേലാറ്റൂർ ഇടത്തളമഠത്തിൽ സേതുമാധവൻ – ഗീത ദമ്പതികളുടെ മകനാണ് ആകാശ് എസ്. മാധവൻ. വെള്ളിയാഴ്ച രാവിലെ അങ്ങാടിപ്പുറം തീരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിലായിരുന്നു താലികെട്ട്. തുടർന്ന് മേലാറ്റൂർ സുമംഗലി ഓഡിറ്റോറിയത്തിൽ വിവാഹ സൽക്കാരം.

2013-ൽ അമേരിക്കയിൽ നടന്ന ഡ്വാർഫ് ഒളിമ്പിക്സിൽ ഷോട്ട്പുട്ടിൽ വെള്ളിയും ഡിസ്കസ് ത്രോയിൽ വെങ്കലവും നേടി കൊണ്ടാണ് ആകാശ് താരമായത്. പിന്നാലെ 2017-ൽ കാനഡയിൽ നടന്ന ജാവലിൻ ത്രോ മത്സരത്തിൽ ഇന്ത്യക്കുവേണ്ടി വെങ്കലവും സ്വന്തമാക്കി.

Share Post

More Posts

Bridal Stories