ബാറിൽ ശിവാജി ​ഗണേഷന്റെ ഇരട്ടവേഷം ഒറ്റ ടേക്കിൽ അഭിനയിച്ച് മമ്മൂട്ടി… നൻപകൽ നേരത്ത് മയക്കം – ടീസർ…

Nanpakal Nerathu Mayakkam Official Teaser 2

ലിജോ ജോസ് പലിശേരിയുടെ സംവിധാനത്തിൽ മമ്മൂട്ടി നായകനാകുന്ന പകൽ നേരത്തെ മയക്കം എന്ന ചിത്രത്തിൻറെ രണ്ടാമത്തെ ടീസർ പുറത്തിറങ്ങി.

1973 ൽ ഇറങ്ങിയ “ഗൗരവ”ത്തിൽ ബാരിസ്റ്റർ രജനികാന്ത് ആയും അനന്തരവൻ ആയ അഡ്വക്കേറ്റ് കണ്ണൻ ആയും ശിവാജി ഗണേശൻ ഡബിൾ റോളിൽ അഭിനയിച്ച സീൻ ബാറിൽ കൂടെയുള്ളവർക്കായി അഭിനയിച്ച് കാണിക്കുകയാണ് മമ്മൂട്ടി. ഒന്നര മിനിറ്റ് വരുന്ന ഒറ്റ ഷോട്ടിൽ ശിവാജി ഗണേശൻ അവതരിപ്പിച്ച രണ്ട് കഥാപാത്രങ്ങളെ മമ്മൂട്ടി മാറി മാറി അവതരിപ്പിക്കുന്നത് കാണാം.

ലിജോയും മമ്മൂട്ടിയും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്‍റെ നിര്‍മ്മാതാവും മമ്മൂട്ടിയാണ്. മമ്മൂട്ടി കമ്പനി എന്ന പുതിയ ബാനറിലാണ് നിര്‍മ്മാണം. ആമേന്‍ മൂവി മൊണാസ്ട്രിയുടെ ബാനറില്‍ സഹനിര്‍മ്മാതാവായി ലിജോയും ഒപ്പമുണ്ട്. അശോകന്‍, തമിഴ് നടി രമ്യ പാണ്ഡ്യന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ‘അമര’ത്തിനു ശേഷം അശോകന്‍ മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്ന ചിത്രവുമാണ് ഇത്. എസ് ഹരീഷിന്‍റേതാണ് രചന.പേരൻപ്, കർണൻ, പുഴു എന്നീ സിനിമകൾക്ക് ക്യാമറ ചലിപ്പിച്ച തേനി ഈശ്വറാണ് ക്യാമറ. ചിത്രത്തിൻറെെ ആദ്യ ടീസർ നേരത്തെ പുറത്ത് വന്നിരുന്നു.

  • Dinesh Karthik Dipika

    ‘Super proud’ – Dinesh Karthik posts for wife Dipika Pallikal who won bronze at Commonwealth Games 2022

  • Sanju Samson & wife

    സഞ്ജുവും ഭാര്യയും – Sanju Samson & wife Charulatha off to Trinidad and Tobago…

  • MT birthday celebration with Mohanlal

    മോഹൻലാലിനൊപ്പം എൺപത്തി ഒൻപതാമത്തെ പിറന്നാൾ ആഘോഷിച്ച് മലയാളത്തിന്റെ ഇതിഹാസം എം.ടി വാസുദേവൻ നായർ – വീഡിയോ കാണാം | MT Vasudevan Nair celebrates his 89th birthday with Mohanlal

Share Post

More Posts

Bridal Stories