‘ഓളവും തീരവും’ ലൊക്കേഷനിൽ മോഹൻലാലിനൊപ്പം എൺപത്തി ഒൻപതാമത്തെ പിറന്നാൾ ആഘോഷിച്ച് മലയാളത്തിന്റെ ഇതിഹാസം എം.ടി വാസുദേവൻ നായർ.
1970 ൽ എംടിയുടെ തിരക്കഥയിൽ പി.എൻ. മേനോൻ സംവിധാനം ചെയ്ത ‘ഓളവും തീരവും’ സിനിമ അരനൂറ്റാണ്ടിനു ശേഷം പുനഃസൃഷ്ടിക്കുന്ന തൊടുപുഴയ്ക്കടുത്തുള്ള ലൊക്കേഷനിലാണ് അദ്ദേഹത്തിന്റെ പിറന്നാളാഘോഷം. രാവിലെ കുടയത്തൂരിലെ സെറ്റിലെത്തിയ എംടി ഉച്ചയ്ക്കു ഷൂട്ടിങ് സംഘത്തിനൊപ്പം പിറന്നാൾ സദ്യയുണ്ടു. മോഹൻലാൽ, പ്രിയദർശൻ, സംഗീത ശിവൻ തുടങ്ങിയവർ ആഘോഷത്തിൽ പങ്കു ചേർന്നു.
വീഡിയോ കാണാം