മോഹൻലാലിന് കൊച്ചിയിൽ പുതിയ ഫ്ലാറ്റ്… 9000 ചതുരശ്ര അടിയില്‍ ഡ്യൂപ്ളെക്സ് അപ്പാർട്മെന്റ് ആണ് കുണ്ടന്നൂരിൽ മോഹൻലാൽ സ്വന്തമാക്കിയത്…

Mohanlal New House

കൊച്ചിയില്‍ പുതിയ ആഡംബര ഫ്‌ളാറ്റ് സ്വന്തമാക്കി മോഹന്‍ലാല്‍. മോഹന്‍ലാലിന്റെ ‘ഇട്ടിമാണി’ സിനിമയില്‍ താരം ഉപയോഗിച്ച ലാംബ്രട്ട സ്‌കൂട്ടര്‍ ഫ്‌ളാറ്റിന്റെ എന്‍ട്രസിലുണ്ട്. ഇത് തന്നെയാണ് താരത്തിന്റെ പുതിയ വസതിയുടെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. 1986ല്‍ പുറത്തിറക്കിയ രാജാവിന്റെ മകന്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ പറയുന്ന ഫോണ്‍ നമ്പറായ ‘2255’ ആണ് ഈ സ്‌കൂട്ടറിന്റെ നമ്പറും.

Mohanlal & Antony Permbavoor at Mohanlal’s new flat

ബുധനാഴ്ചയായിരുന്നു ഫ്‌ളാറ്റിന്റെ പാലുകാച്ചല്‍ ചടങ്ങുകള്‍ നടന്നത്. താരത്തിന്റെ കുടുംബാംഗങ്ങളും അടുത്ത കുടുംബ സുഹൃത്തുക്കളുമടക്കം അമ്പതോളം പേര്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.

Mohanlal & wife Suchithra Mohanlal with photographer Aniesh Upasana

കൊച്ചി കുണ്ടന്നൂരിലാണ് മോഹന്‍ലാലിന്റെ പുതിയ ഫ്‌ളാറ്റ് സ്ഥിതി ചെയ്യുന്നത്. ഒരു ആഡംബര വീടിനെ വെല്ലുവിളിക്കുന്ന തരത്തിലാണ് ഫ്‌ളാറ്റ് ഒരുക്കിയിട്ടുള്ളത്. 15,16 നിലകള്‍ ഉള്‍പ്പെടെ ഏതാണ്ട് 9000 ചതുരശ്ര അടിയില്‍ നിര്‍മിച്ചിട്ടുള്ള ഡ്യൂപ്ലക്‌സ് ഫ്‌ളാറ്റാണിത്. ആഡംബരം നിറയുന്ന നാല് കിടപ്പുമുറികള്‍ ഫ്‌ളാറ്റിലുണ്ട്. ഇതുകൂടാതെ ഗസ്റ്റ് ലിവിങ്, ഡൈനിങ് റൂം, പൂജാ മുറി, പാന്‍ട്രി കിച്ചണ്‍, വര്‍ക്കിങ് കിച്ചണ്‍, മേക്കപ്പ് റൂം, സ്റ്റാഫ് റൂം എന്നിങ്ങനെ എല്ലാവിധ സൗകര്യങ്ങളും ഫ്‌ളാറ്റിനകത്തുണ്ട്. വിശാലമായ കിച്ചണും പൂജാമുറിയും ആണ് ഫ്‌ളാറ്റിന്റെ പ്രധാന ആകര്‍ഷണങ്ങൾ.

കുണ്ടന്നൂരിലെ ക്രൗണ്‍ പ്ലാസ ഹോട്ടലിന് സമീപമാണ് താരത്തിന്റെ ഫ്‌ളാറ്റ്. കുന്നംപള്ളി ബില്‍ഡേഴ്‌സാണ് ഫ്‌ളാറ്റിന്റെ നിര്‍മാതാക്കള്‍. തിരുവനന്തരപുരം, ചെന്നൈ, ഊട്ടി എന്നിവിടങ്ങളിലും മോഹന്‍ലാലിന് വീടുകളുണ്ട്. ദുബായിലും 2020ല്‍ മോഹന്‍ലാല്‍ നീന്തല്‍കുളം അടക്കമുള്ള അപ്പാര്‍ട്ട്‌മെന്റ് സ്വന്തമാക്കിയിട്ടുണ്ട്.

Photographer Aniesh Upasana & Liju Pamamcode at Mohanlal’s new flat
  • V. S. Achuthanandan's Grand daughter Dr Athira's | Wedding

    വി.എസിന്റെ അച്യുതാനന്ദന്റെ ചെറുമകൾ ഡോ.ആതിര വിവാഹിതയായി | V. S. Achuthanandan’s Grand daughter Dr. Athira ties nuptial knot with Mukesh K Murali

  • K Muralidharan son wedding

    കെ. മുരളീധരന്റെ മകൻ ശബരീനാഥിന്റെ വിവാഹം ലളിതമായ ചടങ്ങുകളോടെ നടന്നു….

  • Vignesh-Shivan-Nayanthara-New-Photos

    Vignesh shares star-studded pictures on Instagram from their wedding.

Share Post

More Posts

Bridal Stories