മെറ്റ് ​ഗാലയിലെ പരവതാനിക്കും ഒരു കഥ പറയാൻ ഉണ്ട്…ഇങ്ങ് കേരളത്തിൽ, ആലപ്പുഴയിൽ നിന്നുള്ള ഒരു നെയ്ത്ത് കഥ | Met Gala had a massive Indian touch… Kerala artisans weave their way to the Met Gala, design iconic red carpet…

Met Gala Kerala Connection Carpet woven in Alappuzha

ഫാഷൻ പ്രേമികൾ ഒന്നടങ്കം ഉറ്റുനോക്കുന്ന ലോകത്തെ ഫാഷൻ കലണ്ടറിലെ ഏറ്റവും അഭിമാനകരവും സവിശേഷവുമായ ഇവന്റുകളിലൊന്നായി അറിയപ്പെടുന്ന മെറ്റ് ഗാലയെ ‘ഈസ്റ്റ് കോസ്റ്റിന്റെ ഓസ്കാർ’ എന്നാണ് വിളിക്കുന്നത്. വസ്ത്രങ്ങളുടെയും ഫാഷൻ ആക്സസറികളുടെയും ലോകത്തിലെ ഏറ്റവും വലിയ ശേഖരങ്ങളിലൊന്നായ കോസ്റ്റ്യൂം ഇൻസ്റ്റിറ്റ്യൂട്ടിനായി ഓരോ വർഷവും ദശലക്ഷക്കണക്കിന് ഡോളറാണ് മെറ്റ് ഗാലയിലൂടെ സമാഹരിക്കുന്നത്.

മെറ്റ് ​ഗാലയും പതിവുപോലെ ​ഗംഭീരമായിരുന്നു. താരങ്ങൾ നടന്നുനീങ്ങിയ മെറ്റ് ​ഗാലയിലെ ആ പരവതാനിക്കും ഒരു കഥ പറയാൻ ഉണ്ട്. ഇങ്ങ് കേരളത്തിൽ നിന്നുള്ള ഒരു നെയ്ത്ത് കഥ. കിംകർദാഷ്യനും, പെനിലോപസ്‌ ക്രൂസും,നിക്കോൾ കിഡ്മാനും മുതൽ നമ്മുടെ സ്വന്തം പ്രിയങ്ക ചോപ്രയും ആലിയഭട്ടുമൊക്കെ ചുവടുവച്ച ഈ വർഷത്തെ ആ പരവതാനി. ആലപ്പുഴ ചേർത്തലയിലെ ‘നെയ്ത്ത് ബൈ എക്സ്ട്രാ വീവ്സ്’ ആണ് നെയ്തത്.

ഏകദേശം 7000 ചതുരശ്ര മീറ്റർ പരവതാനിയാണ് മെറ്റ് ഗാല ഇവന്റിനായി നിർമിച്ചത്. പ്രകൃതിദത്തമായ സിസൽ നാരുകളാണ് പരവതാനി നിർമാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. മഡഗാസ്കറിൽ നിന്നുള്ള ഏറ്റവും മികച്ച ഗുണനിലവാരമുള്ള നാരുകളാണ് ഇതിനായി തിരഞ്ഞെടുത്തതെന്ന് നിർമ്മാതാക്കൾ പറഞ്ഞു.‌ എക്‌സ്‌ട്രാവീവ് ഒരുക്കിയ രണ്ടാമത്തെ മെറ്റ് ഗാല പരവതാനിയാണിത്.

“ഞങ്ങൾക്കും ഇന്ത്യക്കും ഇതൊരു വലിയ ദിവസമാണ് ഞങ്ങളുടെ മനോഹരമായ സിസൽ കാർപ്പറ്റ് 2023ലെ മെറ്റ് ​ഗാലയിൽ അവതരിപ്പിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്. 100ശതമാനം നാരുകൾ ഉപയോഗിച്ച് നിർമിച്ച പരവതാനി ആലപ്പുഴയിലാണ് നെയ്തത്. പരവതാനിയുടെ മുകലെ ഹാൻഡ് പെയിന്റ് യുഎസ്സിൽ ചെയ്തതാണ്. കഴിവുറ്റ ഡിസൈനർമാരും സെലിബ്രിറ്റികളുമായി ഈ വേദി പങ്കുവയ്ക്കാൻ ലഭിച്ച അവസരം വിസ്മയിപ്പിക്കുന്നതാണ്”, മെറ്റ് ​ഗാലയിൽ നിന്നുള്ള വിഡിയോ പങ്കുവച്ച് നെയ്ത്ത് ബൈ എക്സ്ട്രാവീവിന്റെ സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത് ഇങ്ങനെ.

Met Gala had a massive Indian touch..Kerala artisans weave their way to the Met Gala, design iconic red carpet

The elegant carpet with its swirling blue and red stripes, at Met Gala Awards, the biggest fashion night held in Newyork,was designed by Neytt by Extraweave, a Kerala-based brand founded by Sivan Santhosh and Nimisha Srinivas.

Thye carpet is made out of sisal and hand woven in Alleppey. The carpet, made from sisal fibers, was painted by designers in the United States. Sisal is a cloth that is made out of green leaves of the agave sisalana cactus plant. It took the artisans a whopping 60 days to finish the carpet, which was made in accordance with the architect Tadao Ando’s design.

Sharing stories on their social media page the design firm wrote
“A huge day for us and for India. We are proud to showcase our beautiful Sisal carpet to the world through Met Gala 2023. Made out of 100% Sisal, woven in Alleppey, and hand-painted in the US. It was an amazing opportunity to share the stage with such talented designers and celebrities.”

“A proud moment for our team to provide carpets to the Met Gala for the second time in a row”.

Share Post

More Posts

Bridal Stories