ജ്യോത്സ്ന രാധാകൃഷ്ണൻ പാടി, ദീപ്തി വിധു പ്രതാപ് അഭിനയിച്ച പുതിയ മ്യൂസിക് വീഡിയോ ‘മായിക’ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തിറങ്ങി. ഗിരീഷ് കുമാറാണ് സംഗീതസംവിധാനം.
ജ്യോത്സ്ന ദീപ്തിയെ തന്റെ മുത്തശ്ശി ജീവിച്ചിരുന്ന തറവാട്ടിലേക്ക് കൊണ്ടുപോകുന്നതാണ് വീഡിയോയുടെ ആശയം. ഫാന്റസിയും മാജിക്കൽ റിയലിസവും ചേർന്നാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.