മെഹസൂസ് ലോട്ടറി നറുക്കെടുപ്പിൽ പ്രവാസി മലയാളിക്ക് 21.5 കോടി സമ്മാനം | Malayali wins 21.5 crore in Dubai Mahzooz Draw…

Malayali wins 21.5 crore in Dubai Mahzooz Draw...

മെഹസുസ് ലോട്ടറി നറുക്കെടുപ്പിൽ പ്രവാസി മലയാളിക്ക് 21.5 കോടി രൂപ സമ്മാനം ലഭിച്ചു. കഴിഞ്ഞ ആഴ്ച നറുക്കെടുത്ത ലോട്ടറിയുടെ വിജയിയെ അൽപം മുമ്പാണ് മഹ്റൂസ് ലോട്ടറിയുടെ ഉടമകളായ ഈവിങ്സ് പ്രഖ്യാപിച്ചത്.

1 കോടി ദിർഹമാണ് സമ്മാനത്തുകയായി ലഭിച്ചത്. ദുബായിൽ ഐടി എൻജിനീയറായ പത്തനംതിട്ട സ്വദേശി അനീഷിനാണ് സമ്മാനം ലഭിച്ചത്. സ്ഥിരമായി ടിക്കറ്റ് എടുക്കുന്ന അനീഷിന് മുൻപ് 350 ദിർഹം സമ്മാനം ലഭിച്ചിട്ടുണ്ട്.

നിലവിലുള്ള ജോലി തുടരാനും നാട്ടിലുള്ള കുടുംബത്തെ യുഎഇയിലേക്ക് കൊണ്ടുവരാനും പുതുതായി കാറ് വാങ്ങാനുമാണ് അനീഷ് ആഗ്രഹിക്കുന്നത്. സുരക്ഷാ കാരണങ്ങളാൽ അനീഷിന്റെ നാട്ടിലെ വിവരങ്ങൾ കൂടുതലായി വെളിപ്പെടുത്തിയില്ല.

  • പത്മശ്രി പുരസ്കാരത്തിളക്കത്തില്‍  കണ്ണൂർ…

  • Bengaluru- Mysuru Expressway

    The new Bengaluru- Mysuru Expressway

  • Collector Ernakulam N S K Umesh

    N.S.K. Umesh takes charge as District Collector Ernakulam 

Share Post

More Posts

Bridal Stories