മലയാളത്തിന്റെ പുണ്യം എം. ടി. വാസുദേവൻ നായർ എന്ന മഹാപ്രതിഭയുടെ അനുഗ്രഹാശിസ്സുകളോടെ, മലയാളത്തിന്റെ മാഹാത്മ്യമായ സൃഷ്ടികൾക്ക് വേണ്ടി തൂലികകൾ പിടിച്ച കൈകളാൽ നടി ശിവദയുടെ മകൾ അരുദ്ധതി ഹരിശ്രീ കുറിച്ചു.

കോഴിക്കോട്ടെ എം.ടിയുടെ വീട്ടിലായിരുന്നു കുഞ്ഞ് അരുന്ധതിയുടെ വിദ്യാരംഭം. തുഞ്ചൻ പറമ്പിലെ ചടങ്ങില്ലാത്തതിനാൽ എം.ടി വീട്ടിലുണ്ടായിരുന്നു.


ശിവദ തന്നെയാണ് അരുദ്ധതിയുടെ വിദ്യാരംഭ ചിത്രങ്ങൾ ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും പങ്കിട്ടത്.