ലഖ്‌നൗ: ഉത്തരേന്ത്യയിലെ ലുലു ഗ്രൂപ്പിന്റെ ആദ്യത്തെ ഷോപ്പിംഗ് മാൾ ഉത്തർ പ്രദേശ് തലസ്ഥാനമായ ലഖ്‌നൗവിൽ പ്രവർത്തനമാരംഭിച്ചു. 2000 കോടി രൂപ മുതൽ മുടക്കിൽ നിർമ്മിച്ച മാളിന്റെ ഉദ്ഘാടനം സംസ്ഥാന മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് നിർവഹിച്ചു. നിയമസഭ സ്പീക്കർ സതീഷ് മഹാന, ഉപമുഖ്യമന്ത്രി ബ്രജേഷ് പാതക് , ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി എന്നിവർ പങ്കെടുത്തു. ഉദ്ഘാടനത്തിനു ശേഷം മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും യൂസഫലി ഓടിച്ച ഗോൾഫ് കാർട്ടിൽ കയറി ലുലു ഹൈപ്പർ മാർക്കറ്റ് ഉൾപ്പെടെ മാളിന്റെ സവിശേഷതകൾ ചുറ്റിക്കണ്ടു. ഉദ്ഘാടനത്തിനുശേഷം ഒരുമണിക്കൂറിലേറെ സമയം ചിലവഴിച്ചശേഷമാണ് മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും മടങ്ങിയത്.
22 ലക്ഷം ചതുരശ്രയടി വിസ്തീർണ്ണത്തിൽ ലഖ്‌നൗ വിമാനത്താവളത്തിനടുത്ത് ശഹീദ് പഥിലാണ് രണ്ട് നിലകളിലായുള്ള മാൾ നിലനിൽക്കുന്നത്. രണ്ടര ലക്ഷം ചതുരശ്രയടിയിലുള്ള ലുലു ഹൈപ്പർ മാർക്കറ്റാണ് മാളിൻറെ സവിശേഷത. ഇത് കൂടാതെ ലുലു കണക്ട്, ലുലു ഫാഷൻ, ഫണ്ടുര, മൂന്നുറിലധികം ദേശീയ അന്തർദേശീയ ബ്രാൻഡുകൾ, 11 സ്ക്രീൻ സിനിമ, ഫുഡ് കോർട്ട് ഉൾപ്പെടെ , മൂവായിരത്തിലധികം വാഹന പാർക്കിഗ് സൗകര്യം മാളിന്റെ സവിശേഷതകളാണ്.
ഇന്ത്യയിലെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിന്റെ ഒരുക്കത്തിലാണ് ലുലു ഗ്രൂപ്പ്. വിവിധ സംസ്ഥാനങ്ങളിൽ ഭക്ഷ്യ സംസ്കരണ കേന്ദ്രങ്ങളും ഗ്രൂപ്പ് വിഭാവനം ചെയ്യുന്നുണ്ട്. കേരളം, കർണ്ണാടക എന്നിവിടങ്ങളിലായി നാല് ഷോപ്പിംഗ് മാളുകളാണ് ഗ്രൂപ്പിന്റേതായി പ്രവർത്തിക്കുന്നത്.
-
‘Super proud’ – Dinesh Karthik posts for wife Dipika Pallikal who won bronze at Commonwealth Games 2022
-
സഞ്ജുവും ഭാര്യയും – Sanju Samson & wife Charulatha off to Trinidad and Tobago…
-
മോഹൻലാലിനൊപ്പം എൺപത്തി ഒൻപതാമത്തെ പിറന്നാൾ ആഘോഷിച്ച് മലയാളത്തിന്റെ ഇതിഹാസം എം.ടി വാസുദേവൻ നായർ – വീഡിയോ കാണാം | MT Vasudevan Nair celebrates his 89th birthday with Mohanlal











-
പൊൻ ചിങ്ങത്തേര് – 18 വർഷങ്ങൾക്ക് ശേഷം യേശുദാസിന്റെ ഒരു ഓണഗാനം…
-
നയൻതാര വിഘ്‌നേശ് ശിവൻ വിവാഹ ടീസർ പുറത്ത് – ‘ബിയോന്‍ഡ് ദി ഫെയറിടെയില്‍’
-
ലെഫ്റ്റനന്റ് റാമിന്റെയും സീതാ മഹാലക്ഷ്മിയുടെയും പ്രണയം… ‘സീതാരാമം’ സിനിമയുടെ ട്രെയ്ലർ | Love Story of Lt. Ram & Sita Mahalakshmi – Sita Ramam Trailer out