ബസ്സിൽ വെച്ച് മോശമായി പെരുമാറിയ മദ്യപാനിയെ സ്വയം കൈകാര്യം ചെയ്ത് വീട്ടമ്മ

Lady handles drunkard on her own

മദ്യപിച്ച് ശല്യം ചെയ്യാന്‍ ശ്രമിച്ചയാളെ ഒറ്റയ്ക്ക് നേരിട്ട് യുവതി. സംഭവം വയനാട്ടിൽ പടിഞ്ഞാറത്തറ – കൽപ്പറ്റ റൂട്ടിൽ. വയാനാട് കാപ്പിഞ്ചാൽ സ്വദേശി സന്ധ്യയാണ് ഉപദ്രവിക്കാൻ ശ്രമിച്ചയാളെ കായികമായി നേരിട്ടത്.

പനമരം കാപ്പുഞ്ചാല്‍ സ്വദേശി സന്ധ്യയാണ് ശല്യം ചെയ്ത പൂവാലനെ കൈകാര്യം ചെയ്തത്. ഞായറാഴ്ച മാനന്തവാടി-കല്‍പ്പറ്റ റൂട്ടില്‍ പടിഞ്ഞാറത്തറ ടൗണിലാണു സംഭവം. നാലാം മൈലില്‍നിന്നു ബസില്‍ കയറിയ സന്ധ്യ മുൻവശത്തെ വാതിലിനു സമീപമുള്ള സീറ്റിലാണ് ഇരുന്നത്. പടിഞ്ഞാറത്തറയില്‍നിന്നാണു മദ്യപൻ ഇതേ ബസിൽ കയറിയത്. അല്‍പസമയം കഴിഞ്ഞപ്പോഴേക്കും ഇയാള്‍ ശല്യപ്പെടുത്താന്‍ തുടങ്ങിയെന്നു സന്ധ്യ പറയുന്നു. മാറിയിരിക്കാന്‍ ആവശ്യപ്പെട്ടിട്ടും ഇയാള്‍ തയാറായില്ല.

ഒടുവില്‍ സഹയാത്രികരും കണ്ടക്ടറും യുവതിക്കു പിന്തുണയുമായി എത്തിയതോടെ മദ്യപൻ ബസില്‍നിന്ന് ഇറങ്ങി. ഈ സമയത്തും അയാള്‍ അശ്ലീല ആംഗ്യങ്ങള്‍ കാണിക്കുകയും തെറി വിളിക്കുകയും ചെയ്തതായി സന്ധ്യ പറഞ്ഞു. ബസിനു മുന്നില്‍ കയറിനിന്നു തടയുകയും ചെയ്തു. പിന്നീട് ബസിനരികിലെത്തി കമ്പിക്കു മുകളിലൂടെ കയ്യിട്ടു സന്ധ്യയുടെ ദേഹത്തു തോണ്ടി. ഇതോടെയാണു യുവതി ചാടിയിറങ്ങി മദ്യപനെ കായികമായി നേരിട്ടത്.

‘ഇനിയൊരു പെണ്ണിന്റെ ദേഹത്തും കൈവയ്ക്കരുതെന്നും നമ്മള്‍ മിണ്ടുന്നില്ലെന്നു വിചാരിച്ചാണോ ഇങ്ങനെയൊക്കെ പെരുമാറുന്നതെന്നും’ ചോദിച്ചാണ് സന്ധ്യ മദ്യപാനിയെ നേരിട്ടത്. ‘കൊന്നിട്ടു ജയിലിൽ പോയാലും വേണ്ടില്ല നായേ’ എന്നും പറയുന്നത് വിഡിയോയിലുണ്ട്. സത്രീകളടക്കമുള്ള സഹയാത്രികരെല്ലാം അയാള്‍ക്കു രണ്ടെണ്ണം കൊടുക്കാൻ ആവശ്യപ്പെട്ടതായി സന്ധ്യ വെളിപ്പെടുത്തി.

Share Post

More Posts

Bridal Stories