വനത്തിനുള്ളില്‍, കുതിച്ചാര്‍ത്തു പായുന്ന പുഴ സാക്ഷിയാക്കി ഒരു മഹോത്സവം. കണ്ണൂര്‍ ജില്ലയിലെ ദക്ഷിണ കാശി എന്ന പേരിലറിയപ്പെടുന്ന കൊട്ടിയൂരില്‍ ബാവലി നദിയുടെ ഇരുകരകളിലുമായി മുഖത്തോടു മുഖം നോക്കി നില്‍ക്കുന്ന രണ്ടു ക്ഷേത്രങ്ങള്‍ – അക്കരെ കൊട്ടിയൂര്‍, ഇക്കരെ കൊട്ടിയൂര്‍. പ്രകൃതിയുടെ മടിത്തട്ടില്‍ 28 ദിവസം നീണ്ടുനില്‍ക്കുന്ന ഈ ഉത്സവം മെയ് – ജൂണ്‍ മാസങ്ങളിലാണ് നടത്തുന്നത്. ഉത്സവത്തിനു വേദിയാവുക അക്കരെ കൊട്ടിയൂര്‍ അമ്പലമാണ്. എല്ലാ വര്‍ഷവും ഈ ഉത്സവ ദിവസങ്ങളായ 28 ദിനരാത്രങ്ങളേ ഈ അമ്പലം, അക്കരെ കൊട്ടിയൂര്‍, തുറന്നിരിക്കൂ എന്ന പ്രത്യേകതയുമുണ്ട്.
ബാവലി പുഴയ്ക്ക് അക്കരെ ഒരു സ്വയംഭൂലിംഗമാണ് അക്കരെ കൊട്ടിയൂരിലെ ആരാധനാമൂര്‍ത്തി. സാധാരണ ക്ഷേത്രങ്ങളില്‍ കാണുന്ന ഒരു വാസ്തു നിര്‍മ്മിതിയും അക്കരെ കൊട്ടിയൂരിലില്ല, മണിത്തറ എന്നു വിളിക്കുന്ന പുഴയില്‍ നിന്നു ശേഖരിക്കുന്ന വെള്ളാരം കല്ലുകള്‍ കൊണ്ടാണ് ശിവലിംഗത്തിനു പീഠം നിര്‍മ്മിക്കുക. ഓല കൊണ്ട് ശ്രീ കോവിലും മറ്റും തീര്‍ത്ത് നെയ്യാട്ട (നെയ്യ് കൊണ്ട് അഭിഷേകം) ത്തോടെയാണ് ആരാധനയും ഉത്സവവും ആരംഭിക്കുക. വയനാട്ടില്‍ മുതിരേരി കാവില്‍ നിന്ന് ആഘോഷമായി പള്ളിവാള്‍ എഴുന്നള്ളിച്ചു കൊണ്ടു വന്ന് ഇവിടെ സ്ഥാപിച്ച് പൂജയുമുണ്ട്. ഉത്സവ ശേഷം ക്ഷേത്രം അടയ്ക്കുമ്പോള്‍ മുതിരേരി കാവിലേക്ക് ഈ വാള്‍ തിരികെ കൊണ്ടു പോവും. രോഹിണി ആരാധന ആണ് ഉത്സവത്തിലെ ഏറ്റവും വിശുദ്ധവും പ്രാധാന്യമേറിയതുമായ ദിവസം. സ്വയംഭൂലിംഗത്തിന് കരിക്കു കൊണ്ട് അഭിഷേകവും കരിക്കു വഴിപാടും പ്രസിദ്ധമാണ്. ഇളനീര്‍ വയ്പ്പ് എന്നാണ് ഇതിനു പറയുക. ഉത്സവം അവസാനിക്കുക ഇളനീരാട്ടത്തോടെയാണ്. അന്ന് വഴിപാടായി കിട്ടിയ എല്ലാ കരിക്കുകളും വെട്ടി മുഖ്യ പൂജാരി അതിന്റെ മധുരവെള്ളം ശേഖരിച്ച് ലിംഗത്തില്‍ അഭിഷേകം നടത്തും. പലപ്പോഴും മഴയത്താകും ഈ ഇളനീരാട്ടം. നെയ്യാട്ടത്തില്‍ ആരംഭിച്ച് തൃക്കലശാട്ടില്‍ അവസാനിക്കുന്ന ഈ ഉത്സവമഹാമഹം കാണുവാന്‍ ആയിരക്കണക്കിനാളുകളാണ് വിവിധ നാടുകളില്‍ നിന്നായി എത്തുന്നത്.
വൈശാഖ വേളയില്‍ കൊട്ടിയൂരിലെത്തുന്നവര്‍ക്ക് വഴിക്കിരുവശവുമായി തൂക്കിയിട്ടിരിക്കുന്ന ഓട പൂക്കള്‍ കാണാം. വെള്ള നിറത്തില്‍ മനോഹരമായി തൂക്കി ഇട്ടിരിക്കുന്ന ഇവ ആകര്‍ഷണീയമായ കാഴ്ചയാണ്. ദക്ഷയാഗം നടത്തിയ കർമ്മിയുടെ താടി പ്രസാദമായി നൽകുന്ന ഇന്ത്യയിലെ ഏകദേവസ്ഥാനമാണ് അക്കരെ കൊട്ടിയൂർ. ഇത് ഭവനത്തിന് മുന്നിൽ സ്ഥാപിക്കുന്നതിലൂടെ ഐശ്വര്യം ഉണ്ടാകുമെന്നാണ് ഭക്തജനങ്ങളുടെ വിശ്വാസം. വീടുകളിലും വാഹനങ്ങളിലും ഓടപ്പൂവ് തൂക്കിയിടുന്നു.
The Kottiyoor Shiva temple the “Varanasi of the South” the popular pilgrim centre in Kannur district, Kerala, situated in densely forest area amidst a sacred grove that covers about 80 acres & is nourished by a flowing river in serene surroundings.
Kottiyoor is also known by the names Kudiyoor, Dakshina Kashi, Thruchherumana, Vdakkumkaavu, Kizhakkumkaavu and Vadakeeswaram.
Kottiyoor temple is located on both banks of the Bavali River, Akkare Kottiyoor and Ikkare Kottiyoor. Akkare Kottiyoor opens only for twenty-eight days during Vaishaka Mahotsavam The shrine on the east bank (Kizhakkeshwaram or Akkare Kottiyoor) is a temporary hermitage (Yaga shrine) opened only during the Vaishaka Mahotsavam The Vadakkeshwaram or Ikkare Kottiyoor (The Thruchherumana Temple) on the western bank of the river is a permanent temple complex .
There are several unique rituals at Kottiyoor temple – Prakkoozham, Neerezhunnallathu, Neyyattam, Bhandaramezhunnallathu, Elaneerattam, Kalam varavu and Kalasattam.
The Vaishakamahotsavam starts with Neyyattam [ablution using ghee] and ends with Elaneerattam [ablution using tender coconut water] which are special rituals in the temple. Kottiyoor is said to be a place where Nature, man and God becomes one.