Khalid al Ameri, Emirati YouTuber, meets Yusuf Bhai, a man from Thrissur, Kerala, who has been making perfume for 30 years and can recreate any scent in 10 minutes!



ഗോൾഡ് സൂഖിലെ അത്തർ വ്യാപാരിയായ യൂസുഫ് ഭായിയെ ദുബൈക്കാർക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ടതില്ല. ചെറിയൊരു പഞ്ഞിയിൽ ഏതെങ്കിലുമൊരു അത്തറിന്റെ സുഗന്ധം നൽകിയാൽ അതിന്റെ ബ്രാൻഡും ചരിത്രവുമെല്ലാം മണത്തറിഞ്ഞ് കണ്ട് പിടിക്കും. അത്തർ മാർക്കറ്റിലെ ബ്രാൻഡ് നെയിമാണ് യൂസുഫ് ഭായ്. മൂന്നര പതിറ്റാണ്ടായി ഗൾഫിലെ സുഗന്ധവാഹകൻ. ഓരോരുത്തരുടെയും സ്വഭാവവും ശരീരവും കണ്ടറിഞ്ഞ് ആവശ്യത്തിനനുസരിച്ചുള്ള ഊദും അത്തറും ഉണ്ടാക്കി നൽകും. ഓരോ മണങ്ങളും ഓരോ വ്യക്തിത്വത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. മലയാളികളേക്കാളേറെ അറബികളാണ് ഉപഭോക്താക്കൾ. രാജകുടുംബാംഗങ്ങൾ പോലും യൂസുഫ് ഭായിയുടെ അത്തറിന്റെ ഫാൻസാണ്. തൃശൂർ ചാവക്കാട് സ്വദേശിയാണ് യൂസഫ് ഭായ്.

