“ഇടുക്കി അണക്കെട്ടിലെ അധികജലം ഷട്ടർ തുറന്ന് ഒഴുക്കുന്നതിന് മുന്നോടിയായി ഇന്ന് (18/10/2021) രാവിലെ 7 മണി മുതൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു… ” ജില്ലാ കളക്ടർ, എറണാകുളം

ഇടുക്കി അണക്കെട്ടിലെ അധികജലം ഷട്ടർ തുറന്ന് ഒഴുക്കുന്നതിന് മുന്നോടിയായി ഇന്ന് (18/10/2021) രാവിലെ 7 മണി മുതൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. 

ഇടുക്കിയിലെ പൂർണ സംഭരണ ശേഷി – 2403 അടി. ജലനിരപ്പ് 2396.86 അടിയിലെത്തുമ്പോഴാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുക. 

 ജലനിരപ്പ് 2397.86 അടി എത്തിയാൽ റെഡ് അലർട്ട് പ്രഖ്യാപിക്കും. അപ്പർ റൂൾ കർവായ 2398.86 അടിയിൽ ജലനിരപ്പെത്തിയാലാണ് അണക്കെട്ടിന്റെ ഷട്ടർ തുറന്ന് ജലമൊഴുക്കേണ്ട സാഹചര്യമുണ്ടാവുക.

ഓരോ അലർട്ടിനും മുമ്പ് കൃത്യമായ മുന്നറിയിപ്പുകൾ അതത് മേഖലകളിലെ ജനങ്ങൾക്ക് നൽകുന്നതിന് സംവിധാനമൊരുക്കിയിട്ടുണ്ട്. വിവിധ വകുപ്പുകൾ തികഞ്ഞ ജാഗ്രതയോടെ രംഗത്തുണ്ട്.

അധികൃതരുടെ നിർദേശങ്ങൾ പാലിക്കുകയും ജാഗ്രത പുലർത്തുകയും ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.

ജാഫർ മാലിക്

ജില്ലാ കളക്ടർ

എറണാകുളം

Share Post

More Posts

Bridal Stories