കണ്ണൂരിലെ മുണ്ടേരി സ്‌കൂള്‍ ഒരു വിസ്മയമാണ്. ക്ലാസ്മുറിക്കു പുറത്തും അകത്തും കാഴ്ച അത്തരത്തിലാണ്. ക്ലാസ്മുറി കണ്ടാല്‍ സംശയം തോന്നാം, ഇത് കോര്‍പ്പറേറ്റ് ഓഫീസാണോ എന്ന്! കണ്ണൂരിലെ ഗ്രാമപ്രദേശത്തെ ഒരു സര്‍ക്കാര്‍ സ്‌കൂള്‍ ഇങ്ങനെ ലോകനിലവാരത്തിലെത്തുമെന്ന് ചിന്തിക്കാന്‍ പോലുമാകില്ല. 45 കോടി രൂപ ചെലവില്‍ മുണ്ടേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒരുക്കുന്ന സൗകര്യങ്ങള്‍ സമാനതകളില്ലാത്തതാണ്.

സ്‌കൂളിനെ ഉയരങ്ങളിലെത്തിക്കുക എന്നത് കെ.കെ. രാഗേഷ് എം.പി.യായിരുന്നപ്പോള്‍ കണ്ട സ്വപ്നമാണ്. ഏറെ പ്രയത്‌നത്തിനൊടുവില്‍ സ്വപ്നം യാഥാര്‍ഥ്യമാകുകയാണ്. പൊതുമേഖലാസ്ഥാപനങ്ങളുടെ സാമൂഹികപ്രതിബദ്ധതാഫണ്ട് (സി.എസ്.ആര്‍.) ഉപയോഗപ്പെടുത്തിയാണ് സ്‌കൂളിനെ ഈ നിലയിലേക്ക് ഉയര്‍ത്തിയെടുത്തത്. ‘മുദ്ര’ (മുണ്ടേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഡെവലപ്മെന്റ് റിഫോമേഷന്‍ ആന്‍ഡ് അക്കാദമിക്ക് അഡ്വാന്‍സ്മെന്റ്) പ്ലാന്‍ വഴി.

ബോർഡിന്റെ വലിപ്പത്തിൽ ടച്ച് സ്ക്രീൻ
29 സ്മാര്‍ട്ട് ക്ലാസ്മുറികള്‍ സജ്ജമായി. കുറച്ചെണ്ണം ബാക്കിയുണ്ട്. ഇന്ററാക്ടീവ് ഫ്‌ലാറ്റ് പാനല്‍ (ഐ.എഫ്.പി.) സംവിധാനമാണ് ക്ലാസ്മുറികളില്‍. ബോര്‍ഡിന്റെ വലുപ്പമുള്ള ടച്ച് സ്‌ക്രീന്‍ ആണിത്. ടെക്‌സ്റ്റ് ബുക്ക് അതിലുണ്ട്. വേണ്ടത് തൊട്ടാല്‍ പാഠഭാഗങ്ങള്‍ തെളിയും. ബ്ലാക്ക്/വൈറ്റ് ബോര്‍ഡായും ഉപയോഗിക്കാം. വീഡിയോ ഉണ്ട്. ടീച്ചര്‍ മോഡ് മാത്രമല്ല സ്റ്റുഡന്റ് മോഡും ഉണ്ട്. കുട്ടികള്‍ക്കും ഉപയോഗിക്കാം.

- നല്ല ഇരിപ്പിടം, മികച്ച ഡെസ്ക്, ഒരുകുട്ടിക്ക് ഒരു ഷെൽഫ്. ക്ലാസ്റൂം ലൈബ്രറി, ലൈബ്രറി ഹാൾ, റീഡിങ് ഹാൾ. 15,000 പുസ്തകങ്ങൾ

- ഹയർ സെക്കൻഡറി സയൻസ് ലാബുകൾ ഐസർ മാതൃകയിൽ രൂപപ്പെടുത്തിയത്. 60 കുട്ടികൾക്ക് ഒരേസമയത്ത് പ്രാക്ടിക്കൽ ചെയ്യാം. മാത്സ് ലാബ്, ലാംഗ്വേജ് ലാബ് എന്നിവ വേറെ
- 150 കുട്ടികൾക്ക് ഇരിക്കാവുന്ന ഇന്ററാക്ടീവ് ഡിജിറ്റൽ വീഡിയോ കോൺഫറൻസിങ് മുറി ഒരുങ്ങുന്നു. ഓരോ കുട്ടിക്കും മൈക്ക് പോയന്റ്. ലോകത്ത് എവിടെനിന്നും ക്ലാസുകൾ കേൾപ്പിക്കാം.
- ഫുട്ബോൾ, വോളിബോൾ, ബാസ്കറ്റ്ബോൾ, ബാഡ്മിന്റൺ എന്നിവയ്ക്കായി പ്രത്യേക കോർട്ടുകൾ. നീന്തൽക്കുളം
- വൈദ്യുതിയുത്പാദനത്തിന് സ്വന്തം 100 കെ.ഡബ്ള്യു.എ. സോളാർ പ്ലാന്റ്. അധിക വൈദ്യുതി ഗ്രിഡിലേക്ക് നൽകും
- നിലവിൽ എട്ടുമുതൽ 12 വരെ ആയിരത്തിലധികം കുട്ടികളുണ്ട്. 2000 കുട്ടികളെ ഉൾക്കൊള്ളാവുന്ന തരത്തിലാണ് ആസൂത്രണം ചെയ്യുന്നത്
- അഡ്വാൻസ്ഡ് സയൻസ് ലാബ് തയ്യാറാകുന്നു. റോബോട്ടിക് സംവിധാനമുള്ള ഇന്നൊവേറ്റീവ് ലാബാണിത്.
- ബൊട്ടാണിക്കൽ ഗാർഡൻ, ബയോഡൈവേഴ്സിറ്റി പാർക്ക്, സയൻസ് മ്യൂസിയം. 500 ചതുരശ്രയടി കെട്ടിടം പണി അവസാനഘട്ടത്തിൽ
- എ.സി. ഓഡിറ്റോറിയം ഒരുങ്ങുന്നു. 1000 കുട്ടികൾക്ക് ഇരിക്കാം. ബാൽക്കണിയുമുണ്ട്. എ.സി. ഡൈനിങ് ഹാൾ തയ്യാറാകുന്നു
- പ്ലാനറ്റേറിയംപണി നടക്കുന്നു. ഒരുങ്ങുന്നത് ആധുനിക 7ഡി തിയേറ്റർ. ഒപ്പം വാനനിരീക്ഷണകേന്ദ്രവും.
- പ്രതിഭകളെ വളർത്തിയെടുക്കുക ലക്ഷ്യം…
- 45 കോടിയുടെ പ്രോജക്ട്. 34 കോടിയോളം ചെലവഴിച്ചു. 32 കോടി സി.എസ്.ആർ. ഫണ്ട്. ബാക്കി കിഫ്ബി, എം.പി. ഫണ്ട്, എം.എൽ.എ. ഫണ്ട്. എല്ലാ മേഖലയിലും പ്രതിഭകളെ വളർത്തിയെടുക്കണമെന്നാണ് ലക്ഷ്യം. അതിനനുസരിച്ച് അക്കാദമികരീതികൾ ആസൂത്രണംചെയ്യും.

പ്രതിഭകളെ വളര്‍ത്തിയെടുക്കുക ലക്ഷ്യം 45 കോടിയുടെ പ്രോജക്ട്. 34 കോടിയോളം ചെലവഴിച്ചു. 32 കോടി സി.എസ്.ആര്‍. ഫണ്ട്. ബാക്കി കിഫ്ബി, എം.പി. ഫണ്ട്, എം.എല്‍.എ. ഫണ്ട്. എല്ലാ മേഖലയിലും പ്രതിഭകളെ വളര്‍ത്തിയെടുക്കണമെന്നാണ് ലക്ഷ്യം. അതിനനുസരിച്ച് അക്കാദമികരീതികള്‍ ആസൂത്രണംചെയ്യും.
- Alappuzha Lifestyle
- Cinema Avial
- GCC
- Home
- Idukki Lifestyle
- Kannur Lifestyle
- Kasaragod Lifestyle
- Kochi Lifestyle
- Kollam Lifestyle
- Kottayam Lifestyle
- Kozhikode Lifestyle
- Malabar Food & Lifestyle
- Malappuram Lifestyle
- Palakkad Lifestyle
- Pathanamthitta Lifestyle
- Submit your story
- Thiruvananthapuram Lifestyle
- Thrissur Lifestyle
- Wayanad Lifestyle