പരസ്യചിത്രങ്ങളിലെ വിവാഹ സങ്കല്പം പൊളിച്ചെഴുതുന്ന ഒരു പരസ്യം | A Wedding Ad breaking the sterotypes

മനസ്സിൽ തൊട്ട ഒരു മാംഗല്യത്തിന്റെ കഥ… പരസ്യചിത്രങ്ങളിലെ വിവാഹ സങ്കല്പങ്ങളിൽ നിന്ന് വേറിട്ട ഒരു ആശയവുമായി മഹാദേവൻ തമ്പിയുടെ ഈ പരസ്യം നമ്മെ വിസ്മയിപ്പിക്കും. ജീവഗന്ധിയായ ഈ പരസ്യത്തിൽ അഭിനയിച്ചിരിക്കുന്നത് കാടിന്റെ മക്കൾ തന്നെയാണ്. അവരുടെ വിവാഹം എങ്ങനെ ആണ് എന്ന് നമുക്ക് ഒരു നേർചിത്രമായി വരച്ചു കാട്ടുന്ന ഈ പരസ്യം നമ്മെ പിടിച്ചിരുത്തും. വർണ്ണങ്ങൾ വാരിവിതറി പ്രശസ്തരായ നടീനടന്മാരും വിലപിടിച്ച വസ്ത്രങ്ങളും ആഭരണങ്ങളും ആണ് ഒരു വിവാഹം എന്ന സങ്കല്പം പൊളിച്ചെഴുതാനായി എന്നതാണ് ഫ്യുജി ഫിലിം ഇന്ത്യക്ക് വേണ്ടി മലയാളികൾ ചെയ്ത ഈ പരസ്യത്തിന്റെ വിജയം.

വീഡിയോ കാണാം ….

പ്രശസ്ത ഫോട്ടോഗ്രാഫറായ മഹാദേവൻ തമ്പി ആണ് ക്യാമറയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ആശയം നൽകിയത് പ്രശസ്‌ത ഫോട്ടോഗ്രാഫറായ അരുൺ സോളാണ്. സ്റ്റിൽസും ക്രീയേറ്റീവ് സപ്പോർട്ടും നൽകിയത് ഫ്യൂജിയുടെ മെൻറ്റർ കൂടിയായ റോയി ലോറൻസ് ആണ്. പരസ്യ ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്ന ഫോട്ടോകൾ എടുത്തിരിക്കുന്നത് റോയി ലോറൻസും അരുൺ സോളും ചേർന്നാണ്. ഈ പരസ്യചിത്രത്തിനായി വ്യത്യസ്തമായ ഈണം പകർന്നിരിക്കുന്നത് അരുൺ രാജ് ആണ്. എഡിറ്റിംഗ് ചെയ്‌തത്‌ നിതിൻ ഭരതനും കോസ്റ്റ്യുമ്സ് ചെയ്‌തത്‌ ഐശ്വര്യ ലാലുവുമാണ്. കൂടാതെ മേക്കപ്പ് അഖില മോഹനും പ്രൊ കൺട്രോളർ റാം മനോഹറുമാണ്.

FUJI FILM, Ad worth watching,India

Photo Courtesy : Fuji Film and Sol Brothers

Share Post

More Posts

Bridal Stories