എല്ലാ വിഷയങ്ങളിലും മുഴുവൻ മാർക്കും നേടി കാസർഗോഡ് ജില്ലയുടെ അഭിമാനമായി അനശ്വര വിശാൽ. ബല്ലാ ഈസ്റ്റ് ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥിനിയായ അനശ്വര ഹ്യുമാനിറ്റീസിലാണ് മിന്നും വിജയം നേടിയത്. 1200 ൽ 1200 മാർക്കും നേടിയാണ് അനശ്വര മികച്ച നേട്ടം കൈവരിച്ചത്. ജില്ലയിൽ ഇത്തവണ അനശ്വര മാത്രമാണ് നേട്ടത്തിന് അർഹയായത്. ഇത്തവണ ഗ്രേസ് മാർക്കില്ലാത്തതും അനശ്വരയുടെ വിജയത്തിന് മാറ്റു കൂട്ടുന്നു.
ബാര അടുക്കത്ത് വയൽ അനശ്വരയിലെ വിദ്യാനഗർ പൊലീസ് സ്റ്റേഷനിലെ എഎസ്ഐ പി.വിശാലാക്ഷന്റെയും പെരിയ പോളിടെക്നിക് കോളജ് അധ്യാപിക വി.കെ.നിഷയുടെയും മകളാണ്. സാമ്പത്തിക ശാസ്ത്രത്തിൽ ഗവേഷണം നടത്തി സാമ്പത്തി ശാസ്ത്രത്തിൽ ഗവേഷണം നടത്തി സാമ്പത്തിക വിദഗ്ധ ആകാനാണ് ലക്ഷ്യം. സർക്കാർ മേഖലയിൽ ജോലി ചെയ്യാനാണ് ഏറെ താൽപര്യം.
പഠനത്തിന് പ്രത്യേക സമയം കണ്ടെത്താറില്ലെന്നും താൽപര്യം തോന്നുമ്പോൾ ഇരുന്നു പഠിക്കുകയാണ് ശീലമെന്നും അനശ്വര പറയുന്നു. എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് പ്രതീക്ഷിച്ചിരുന്നെങ്കിലും നുറ് ശതമാനം മാര്‍ക്ക് അപ്രതീക്ഷിതമാണെന്ന് അനശ്വര പ്രതികരിച്ചു.
-
പത്മശ്രി പുരസ്കാരത്തിളക്കത്തില്‍ കണ്ണൂർ…
-
The new Bengaluru- Mysuru Expressway
-
N.S.K. Umesh takes charge as District Collector Ernakulam
-
തൃശ്ശൂരിൽ താരസമ്പന്നമായി കല്യാൺ ജൂവലേഴ്സിന്റെ നവരാത്രി ആഘോഷം | Kalyan Jeweller’s Star Studded Navratri celebration…