സൗബിനും മംമ്തയും ഒന്നിക്കുന്ന ലാല്‍ ജോസ് ചിത്രം ‘മ്യാവൂ’ – First Look of Lal Jose movie – Meow

Myavoo First look

ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ചിത്രം ‘മ്യാവു’ വിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ഇതാണ് നമ്മുടെ ആദ്യ പോസ്റ്റര്‍ എന്ന തലക്കെട്ടോടെ സംവിധായകന്‍ പോസ്റ്റര്‍ പങ്കുവച്ചു. ‘അറബിക്കഥ’, ‘ഡയമണ്ട് നെക്ലേസ്’, ‘വിക്രമാദിത്യന്‍’ എന്നീ സൂപ്പര്‍ഹിറ്റ് വിജയ് ചിത്രങ്ങള്‍ ശേഷം ലാല്‍ജോസിനു വേണ്ടി ഡോ. ഇക്ബാല്‍ കുറ്റിപ്പുറം തിരക്കഥ എഴുതുന്നത്. സിനിമയില്‍ സൗബിന്‍ ഷാഹിര്‍, മംമ്ത മോഹന്‍ദാസ്, ഹരിശ്രീ യൂസഫ് തുടങ്ങിയവര്‍ക്കൊപ്പം രണ്ടു കുട്ടികളും ഒരു പൂച്ചയും സുപ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ഗള്‍ഫില്‍ ജീവിക്കുന്ന ഒരു സാധാരണ കുടുംബത്തിന്റെ കഥ പറയുന്ന ചിത്രമാണ് ‘മ്യാവു’.

പൂര്‍ണമായും യുഎഇയില്‍ ചിത്രീകരിക്കുന്ന ചിത്രമാണ് ‘മ്യാവു’. തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറില്‍ തോമസ്സ് തിരുവല്ല നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അജ്മല്‍ ബാബു നിര്‍വഹിക്കുന്നു.സുഹൈല്‍ കോയയുടെ വരികള്‍ക്ക് ജസ്റ്റിന്‍ വര്‍ഗ്ഗീസ്സ് സംഗീതം പകരുന്നു. ലൈന്‍ പ്രൊഡ്യുസര്‍-വിനോദ് ഷൊര്‍ണ്ണൂര്‍, കല-അജയന്‍ മങ്ങാട്,മേക്കപ്പ്-ശ്രീജിത്ത് ഗുരുവായൂര്‍, കോസ്റ്റ്യൂം ഡിസൈന്‍-സമീറ സനീഷ്, സ്റ്റില്‍സ്ജയപ്രകാശ് പയ്യന്നൂര്‍, എഡിറ്റര്‍-രഞ്ജന്‍ എബ്രാഹം,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-രഘു രാമ വര്‍മ്മ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-രഞ്ജിത്ത് കരുണാകരന്‍. പൂര്‍ണ്ണമായും ദുബായില്‍ ചിത്രീകരിക്കുന്ന ‘മ്യാവൂ ‘എല്‍ ജെ ഫിലിംസ് തിയ്യേറ്ററിലെത്തിക്കുന്നു.

‘മ്യാവൂ’വിലെ പൂച്ച ലാല്‍ ജോസിനോടൊപ്പം

Share Post

More Posts

Bridal Stories