ഇരുപത്തിനാല് ദിവസത്തെ കാത്തിരിപ്പിനൊടുവിൽ ഡോ. ആനന്ദ് ഗോപിനാഥിന് കാണാതായ മാംഗോ എന്ന നായ്ക്കുട്ടിയെ ഇന്ന് തിരിച്ചുകിട്ടി. നായ്ക്കുട്ടിയെ കണ്ടെത്തി നൽകിയ വ്യക്തിക്ക് അപ്പോൾ തന്നെ ഒരു ലക്ഷം രൂപ നൽകുകയും ചെയ്തു.
കൊച്ചി പാലാരിവട്ടത്ത് നിന്നാണ് ‘മാംഗോ’ എന്നു വിളിക്കുന്ന വളർത്തുനായയെ കാണാതായത്. തുറന്നു കിടന്ന ഗേറ്റിലൂടെ പുറത്തേക്കു പോയതായിരിക്കുമെന്നാണ് കരുതുന്നത്. മൂന്നാഴ്ച പിന്നിട്ടതിനാൽ പ്രതീക്ഷകൾ അസ്തമിച്ചിരുന്നു. കാണാതായ അന്നു മുതൽ വളരെ മാനസിക വിഷമത്തിലായിന്നു താനെന്നും ഇപ്പോഴാണ് സന്തോഷമായതെന്നും ഡോ.ആനന്ദ് പറയുന്നു. തന്നെ കണ്ടപ്പോൾ മാംഗോയുടെ കണ്ണുകൾ വിടർന്നുവെന്നും ഓടി അടുത്തേക്കു വന്നുവെന്നും ഡോക്ടർ പറഞ്ഞു.
മാംഗോയെ കാണാതായ അന്നു മുതൽ ഡോ. ആനന്ദ് നേരാത്ത നേർച്ചകളും വഴിപാടുകളുമില്ല. കഴിഞ്ഞ മാസം 12നാണ് അഞ്ചു മാസം പ്രായമുള്ള മാംഗോ എന്ന കോംബെ ഇനത്തിൽപ്പെട്ട നായ്ക്കുട്ടിയെ കാണാതായത്. രണ്ടു മാസം മുൻപായിരുന്നു കോംബെ ഇനത്തിൽപ്പെട്ട രണ്ടു നായ്ക്കുട്ടികളെ ഡോ. ആനന്ദ് വാങ്ങിയത്. അതിലൊന്നാണ് മാംഗോ. നീല നിറത്തിലുള്ള കോളർ നായ്ക്കുട്ടിയുടെ കഴുത്തിലുണ്ടായിരുന്നു. ഇത് നായ്ക്കുട്ടിയെ തിരിച്ചറിയാൻ ഉപകരിച്ചു.
തമിഴ്നാട്ടിലെ തേനിയിൽ കൊംബോയ് എന്ന സ്ഥലത്തു നിന്നുള്ളതിനാലാണ് ഇത്തരം നായകൾ ആ ഇ ന ത്തിൽ അറിയപ്പെടുന്നത്.
-
ഡ്രൈവറായിരുന്ന അച്ഛന് 84–ാം വയസില്‍ മക്കളുടെ സമ്മാനം, അച്ഛൻ ആദ്യം ഓടിച്ച കാര്‍…
-
കണ്ണൂർ വിമാനത്താവളത്തിന്റെ ചിറകരിയുന്നോ?
-
തിരുവനന്തപുരത്തിന് അഭിമാനനിമിഷം… തിരുവനന്തപുരം ഇന്ത്യയിൽ ഒന്നാമത് | CBSE Class 12 Results – Thiruvananthapuram Region Tops in India