2018 ഡിസംബര്‍ 9 ആദ്യ വിമാനം പറന്നുയര്‍ന്ന കണ്ണൂർ വിമാത്താവളത്തിൽ ആദ്യ 10 മാസംകൊണ്ട് 10 ലക്ഷം യാത്രക്കാരുമായി കണ്ണൂര്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര യാത്രക്കാര്‍ സഞ്ചരിച്ച പത്ത് വിമാനത്താവലങ്ങളിൽ ഒന്നായി ചരിത്രം കുറിച്ചു. പക്ഷെ പ്രവര്‍ത്തനം അഞ്ചാം വര്‍ഷത്തിലേക്ക് എത്തുമ്പോള്‍ ചിറകുതളരുകയാണ് കണ്ണൂരിന്.
എയര്‍ ഇന്ത്യയ്ക്ക് പിന്നാലെ ഗോ ഫസ്റ്റ് എയര്‍ലൈന്‍സും സര്‍വീസ് അവസാനിപ്പിച്ചതാണ് കിയാലിനുണ്ടായ അവസാനത്തെ തിരിച്ചടി. മാസം 250 ഓളം സര്‍വീസുകള്‍ നടത്തിയിരുന്ന കമ്പനി പറക്കല്‍ നിര്‍ത്തിയതോടെ പ്രതിമാസം 5 കോടി രൂപയുടെ നഷ്ടമാണ് കിയാലിന് ഉണ്ടാവുന്നത്. കണ്ണൂര്‍, വയനാട്, കാസര്‍കോട് കോഴിക്കോട് ജില്ലകളില്‍ നിന്നും കുടക്, മൈസൂര്‍ മേഖലകളില്‍ നിന്നുമുളള യാത്രക്കാര്‍ ആശ്രയിച്ചിരുന്ന കണ്ണൂരില്‍ ഇപ്പോള്‍ പേരിന് രണ്ട് വിമാനക്കമ്പനികള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. എയര്‍ ഇന്ത്യ എക്സ്പ്രസ്സിനും ഇന്‍ഡിഗോയ്ക്കും മാത്രമാണ് ഇവിടെ നിന്ന് സര്‍വീസുളളത്. ഇതോടെ യാത്രാ നിരക്കും ഇരട്ടിയായി കൂടി. ദുബായ് സര്‍വീസ് നിരക്ക് 15,000 രൂപയില്‍ നിന്ന് 35,000 രൂപയ്ക്ക് മുകളിലേക്കാണ് ഉയര്‍ന്നത്. സര്‍വീസ് നിരക്ക് വര്‍ധനയില്‍ പ്രതിസന്ധിയിലായ യാത്രക്കാര്‍ വീണ്ടും കരിപ്പൂരിനെയും മംഗലാപുരത്തേയും ആശ്രയിച്ച് തുടങ്ങിയെന്നതും പ്രതിസന്ധിയാണ്.
ചരക്ക് നീക്കം കുറവ്, വിദേശ വിമാന കമ്പനികള്‍ക്ക് അനുമതിയില്ല, വരുമാനം കണ്ടെത്താന്‍ വഴികളില്ലാതെ കിയാല്‍. ശമ്പള വിതരണം, ദൈനംദിന പ്രവര്‍ത്തനങ്ങള്‍ തുടങ്ങി ചെലവിനുള്ള പണം പോലും കണ്ടെത്താന്‍ കഴിയാതെ കടുത്ത പ്രതിസന്ധിയിലൂടെയാണ് കണ്ണൂര്‍ കടന്നുപോകുന്നത്. വിമാനത്താവളത്തെ പ്രതിസന്ധിയില്‍ നിന്ന് കരകയറ്റാന്‍ രാഷ്ട്രീയം മറന്ന് നാട് ഒരുമിക്കണം എന്നാണ് പ്രവാസി സംഘടനകള്‍ക്കും നാട്ടുകാര്‍ക്കും പറയാന്‍ ഉള്ളത്.
#kannur #kannurian #kannurnews #kannurdiaries #kannurtourism #kannurinternationalairport #ᴋᴀɴɴᴜʀ #kannurairport #mattannur #mattannurian✌ #iritty #iritty😍 #thalassery #Kuthuparamba #thaliparamba #payyannur #payyannurian #pravasimalayali