തലശ്ശേരിക്കാരായ സഹോദരങ്ങൾ സ്വിറ്റ്സർലാൻഡ് ദേശീയ ക്രിക്കറ്റ് ടീമിൽ | Brothers hailing from Thalassery in Swiss National Cricket team

Arjun Vinod Ashwin Vinod Cricket Thalassery Switzerland

തലശ്ശേരി ക്രിക്കറ്റ് പെരുമ അങ്ങ് സ്വിറ്റ്സർലാൻഡ് ദേശീയ ക്രിക്കറ്റ് ടീമിലും. നിട്ടൂരിലെ സഹോദരങ്ങൾ അർജുൻ വിനോദും അശ്വിൻ വിനോദും ആണ് സ്വിറ്റ്സർലൻഡ് ദേശീയ ക്രിക്കറ്റ് ടീമിൽ സ്ഥാനം പിടിച്ചത്. ജൂലൈയിൽ ഫിൻലാൻഡിൽ നടക്കുന്ന ഐ.സി.സി. ടി20 ലോകകപ്പ് യോഗ്യത മത്സരത്തിൽ സ്വിസ്സ് ദേശീയ ടീമിനായി ഇവർ ബാറ്റേന്തും.

അർജുൻ വിനോദ് സ്വിസ്സ് ദേശീയ ടീമിന്റെ വൈസ് ക്യാപ്റ്റൻ ആണ്. യുകെയിലെ ലോഫ്ബറോ യൂണിവേഴ്സിറ്റിയിൽ നിന്ന് ഫിനാൻസ് & മാനേജ്‌മെന്റിൽ മാസ്റ്റേഴ്സ് നേടിയ അർജുൻ ജനീവ ആസ്ഥാനമായുള്ള അന്താരാഷ്ട്ര വാർത്താ ഏജൻസി ആയ ‘ദി ന്യൂ ഹ്യൂമാനിറ്റേറിയന്റെ’ സാമ്പത്തിക വകുപ്പിൽ ജോലി ചെയ്യുകയാണ്.

സ്വിസ്സ് ദേശീയ ടീമിന്റെ ഓപ്പണിങ് ബൗളർ ആയ സഹോദരൻ അശ്വിൻ വിനോദ് ഓൾ റൗണ്ടറും വലംകയ്യൻ മീഡിയം പേസറുമാണ്. യുകെയിലെ ലോഫ്ബറോ യൂണിവേഴ്സിറ്റിയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിനും ധനകാര്യത്തിലും ബിരുദാനന്തര ബിരുദം നേടിയ അശ്വിൻ സ്വിട്സർലാന്റിലെ നിർബന്ധിത സൈനിക സേവന പദ്ധതിയുടെ ഭാഗമായി ജനീവയിൽ സർക്കാർ ജോലി ചെയ്യുന്നു.

ജനീവയിൽ ലോകാരോഗ്യ സംഘടനയിൽ ഫിനാൻസ് ഓഫീസറായി ജോലി ചെയ്യുന്ന തലശ്ശേരി സ്വദേശികളായ നെട്ടൂർ ഉണ്ണിക്കാടത്ത് വീട്ടിൽ വിനോദിന്റെയും അന്താരാഷ്ട്ര തൊഴിൽ സംഘടനയിൽ ലീഗൽ ഓഫീസറായ രാജശ്രീയുടെയും മക്കളാണ് അർജുനും അശ്വിനും.

  • പത്മശ്രി പുരസ്കാരത്തിളക്കത്തില്‍  കണ്ണൂർ ……

  • Bengaluru- Mysuru Expressway

    The new Bengaluru- Mysuru Expressway

  • Collector Ernakulam N S K Umesh

    N.S.K. Umesh takes charge as District Collector Ernakulam 

Share Post

More Posts

Bridal Stories