ആലപ്പുഴയിലെ ലോകമേ തറവാട് എക്സിബിഷനിൽ പ്രശസ്ത ചിത്രകാരൻ ഭാഗ്യനാഥിന്റെ പെയിന്റിംഗ് “ഷോസ് ആർ ഗോയിങ് ഓൺ” വിറ്റു പോയത് 28 ലക്ഷം രൂപക്ക്. കേരളത്തിൽ നടക്കുന്ന എക്സിബിഷനിൽ ഒരു മലയാളിയുടെ ചിത്രത്തിന് ലഭിക്കുന്ന പ്രതിഫലമാണിത്. ഭാഗ്യനാഥിന്റെ സ്പേസ് ആൻഡ് ലാഡർ സീരീസിൽ ഉള്ള ചിത്രമാണ് ഇത്. കണ്ണൂർ സ്വദേശിയായ ഭാഗ്യനാഥ് ചിത്രകലാ അധ്യാപക ജോലി രാജിവച്ചാണ് ചിത്രം വരയ്ക്കാൻ കൊച്ചിയിൽ എത്തിയത്.
