തൃശൂരിലേക്ക് ഒരു രാജ്യാന്തര സ്വർണ മെഡൽ എത്തിയിരിക്കുന്നു. ഇന്ത്യൻ ജഴ്സിയിൽ നാട്ടികയുടെ താരം ആൻസി സോജന്റേതാണ് ഈ ചരിത്രനേട്ടം. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് തൃശൂരിലേക്കൊരു രാജ്യാന്തര അത്‍ലറ്റിക് സ്വർണ മെഡൽ എത്തുന്നത്.
കസഖ്സ്ഥാനിലെ അൽമാട്ടിയിൽ നടന്ന കൊസനോവ ഇൻവിറ്റേഷൻ മീറ്റിൽ 6.44 മീറ്റർ ചാടിയാണ് ആൻസിയുടെ നേട്ടം. തന്റെ നേട്ടങ്ങൾക്ക് ആൻസി എന്നും നന്ദി പറയുന്നത് പരിശീലകൻ വി.വി. കണ്ണൻ, അച്ഛനും സഹപരിശീലകനുമായ ഇ.ടി.സോജൻ എന്നിവരോടാണ്.