ഇടുക്കി ഡാമിലെ ജലനിരപ്പ് 2396.86 അടിയിൽ എത്തിയതിനെ തുടർന്ന് ഡാമിൽ ഇന്ന് (ഒക്ടോബർ 18) ന് രാവിലെ 7.00 മണിക്ക് ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചിട്ടുള്ളതാണ്. മഴയുടെ ശക്തിയും നീരൊഴുക്കിന്റെ അളവും അനുസരിച്ച് ഇന്ന് വൈകുന്നേരം 6 മണിയ്ക്കു റെഡ് അലെർട്ടും നാളെ (ഒക്ടോബർ 19) രാവിലെ 7.00 മണിക്ക് അപ്പർ റൂൾ ലെവൽ ആയ 2398.86 അടിയും വരുന്നതിന് സാധ്യതയുണ്ട് എന്ന് KSEB ഡാം സേഫ്റ്റി എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചിട്ടുള്ളതാണ്. ഇക്കാരണത്താൽ പൊതുജനങ്ങൾക്കും ബന്ധപ്പെട്ട എല്ലാ അധികാരികൾക്കും ഇതിനാൽ ജാഗ്രതാ നിർദ്ദേശം നൽകുന്നു.
സർക്കാരും അധികാരികളും നൽകുന്ന നിർദ്ദേശങ്ങളോട് പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.