ചെറുതോണി ഡാമിന്റെ രണ്ട് ഷട്ടറുകൾ നാളെ (19.10.2021) രാവിലെ 11.00 മണി മുതൽ 50 cm വീതം തുറന്ന് 100 ക്യുമക്സ് വരെ ജലം പുറത്തൊഴുക്കുന്നതിന് തീരുമാനിച്ചിട്ടുള്ളതാണ്. മേൽ സാഹചര്യങ്ങളിൽ ചെറുതോണി ടൗൺ മുതൽ പെരിയാറിന്റെ ഇരുകരകളിലുമുള്ളവർ അതീവ ജാഗ്രത മുതൽ പാലിക്കണമെന്ന് അറിയിക്കുന്നു. ഡാം തുറക്കുന്ന സമയം വെള്ളപ്പാച്ചിൽ ഉണ്ടാകുന്ന സ്ഥലങ്ങളിലെ പുഴ മുറിച്ചു കടക്കുന്നത് നിരോധിച്ചിരിക്കുന്നു.
ഈ സ്ഥലങ്ങളിലെ പുഴകളിൽ മീൻ പിടുത്തം നിരോധിച്ചിരിക്കുന്നു. നദിയിൽ കുളിക്കുന്നതും തുണി അലക്കുന്നതും ഒഴിവാക്കുക. വീഡിയോ, സെൽഫി എടുക്കൽ, ഫേസ്ബുക്ക് ലൈവ് എന്നിവ കർശനമായി നിരോധിച്ചിരിക്കുന്നു. ഈ മേഖലകളിൽ വിനോദ സഞ്ചാരത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പൊതുജനങ്ങൾ പോലീസിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്. മാധ്യമപ്രവർത്തകർ അവർക്ക് അനുവദിച്ചിട്ടുള്ള സ്ഥലങ്ങളിൽ നിന്ന് മാത്രം ചിത്രീകരണം നടത്തേണ്ടതാണ്.