നടി മീനയുടെ ഭർത്താവ് വിദ്യാസാഗർ അന്തരിച്ചു. ബാംഗ്ലൂരിൽ സോഫ്റ്റ്‌വെയർ രംഗത്ത് പ്രവർത്തിച്ച് വരികയായിരുന്നു.
ശ്വാസ കോശ രോഗങ്ങൾക്ക് ചികിത്സയിൽ ആയിരുന്നു. കഴിഞ്ഞ ജനുവരിയിൽ കോവിഡ് ബാധിച്ചതിനെ തുടർന്നു രോഗം ഗുരുതരമായി. ശ്വാസകോശത്തിൽ അണുബാധയെ തുടർന്ന് ഏതാനം ദിവസം മുമ്പ് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ശ്വാസകോശം മാറ്റിവയ്ക്കണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചെങ്കിലും അവയവദാതാവിനെ കിട്ടാത്തതുകൊണ്ട് ശസ്ത്രക്രിയ നീണ്ടുപോവുകയായിരുന്നു. വെൻറിലേറ്റർ സഹായത്തിലായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്. വൈകിട്ടോടെ നില വഷളാവുകയും അന്ത്യം സംഭവിക്കുകയുമായിരുന്നു.
2009 ജൂലൈ പന്ത്രണ്ടാം തീയതി ആണ് മീനയും സാഗറും വിവാഹിതരായത്. ഇരുവരുടെയും മകൾ നൈനികയും അഭിനേത്രിയാണ്. തെരി എന്ന വിജയ് ചിത്രത്തിലൂടെ നൈനിക ശ്രദ്ധേയവേഷം അവതരിപ്പിച്ചിരുന്നു.










-
പത്മശ്രി പുരസ്കാരത്തിളക്കത്തില്‍ കണ്ണൂർ…
-
The new Bengaluru- Mysuru Expressway
-
N.S.K. Umesh takes charge as District Collector Ernakulam