30 വർഷത്തിന് ശേഷം എ ആർ റഹ്മാൻ മലയാളത്തിൽ | A R Rahman back to Malayalam after 30 years

A R Rahman back to Malayalam after 30 years

‘മലയൻകുഞ്ഞിലെ’ ആദ്യ ഗാനം പുറത്ത്

1992ൽ പുറത്തിറങ്ങിയ ‘യോദ്ധ’ക്ക് ശേഷം എ ആർ റഹ്മാൻ മലയാളത്തിൽ സംഗീതം നൽകുന്ന ‘മലയൻകുഞ്ഞിലെ’ ആദ്യ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. ‘ചോലപ്പെണ്ണേ’ എന്ന തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസാണ്. സജിമോൻ പ്രഭാകർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഫഹദ് ഫാസിലാണ് പ്രധാന കഥാപാത്രമായെത്തുന്നത്. സിനിമയുടെ തിരക്കഥയും ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നത് മഹേഷ് നാരായണനാണ്.

A R Rahman with Vinayak Sasikumar

ജൂലൈ 22നാണ് ‘മലയൻകുഞ്ഞ്’ തിയേറ്ററുകളിലേക്ക് എത്തുന്നത്. സർവൈവൽ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് ഫഹദ് ഫാസിലിന്റെ പിതാവും നിർമ്മാതാവുമായ ഫാസിലാണ്. വി.കെ പ്രകാശ് ഉള്‍പ്പെടെയുള്ളവരുടെ സഹസംവിധായകനാണ് സജിമോന്‍ പ്രഭാകർ. മഹേഷ് നാരായണന്‍ ചിത്രം മാലിക്കിന്റെ മുഖ്യസഹസംവിധായകനുമായിരുന്നു.

ഫഹദ് ഫാസിലിനെ കൂടാതെ രജീഷ വിജയൻ, ഇന്ദ്രൻസ്, ജാഫർ ഇടുക്കി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. വിനായക് ശശികുമാറാണ് ഗാനങ്ങൾ രചിച്ചിരിക്കുന്നത്.

Cholappenne’, a mellifluous composition by ‘Isai Puyal’ A.R. Rahman from Fahadh Faasil starrer “Malayankunju”. This mellow slow-paced single rendered in the soulful voice of Vijay Yesudas to the heart-warming lyrics penned by Vinayak Sasikumar is so soothing to listen to!

Song : Cholappenne Composed, Arranged and Produced by : A.R. Rahman Lyrics : Vinayak Sasikumar Singer : Vijay Yesudas Music Supervisor : Nakul Abhyankar Project Supervisor : Riyasdeen Riyan Lyrical Supervision : Jithin Raj, Sreekanth Hariharan Musicians Guitar : Keba Jeremiah Flute : Kareem Kamalakar Nadaswaram : Mambalam Sivakumar Charango : Keba Jeremiah

  • Dinesh Karthik Dipika

    ‘Super proud’ – Dinesh Karthik posts for wife Dipika Pallikal who won bronze at Commonwealth Games 2022

  • Sanju Samson & wife

    സഞ്ജുവും ഭാര്യയും – Sanju Samson & wife Charulatha off to Trinidad and Tobago…

  • MT birthday celebration with Mohanlal

    മോഹൻലാലിനൊപ്പം എൺപത്തി ഒൻപതാമത്തെ പിറന്നാൾ ആഘോഷിച്ച് മലയാളത്തിന്റെ ഇതിഹാസം എം.ടി വാസുദേവൻ നായർ – വീഡിയോ കാണാം | MT Vasudevan Nair celebrates his 89th birthday with Mohanlal

Share Post

More Posts

Bridal Stories