Muthoot – the wealthiest group in Kerala. Yusuff Ali is the richest Malayali.
ഫോബ്സ് മാസിക പുറത്തുവിട്ട ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയിൽ ഇത്തവണആറ് മലയാളികൾ ഇടംപിടിച്ചു. 640 കോടി ഡോളറിന്റെ (48,000 കോടി രൂപ) ആസ്തിയുമായി മുത്തൂറ്റ് കുടുംബമാണ് മലയാളികളിൽ ഒന്നാമത്.

വ്യക്തിഗത അടിസ്ഥാനത്തിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി മലയാളികളിൽ ഒന്നാം സ്ഥാനം നിലനിർത്തി. 500 കോടി ഡോളറുമായി (37,500 കോടി രൂപ) അതിസമ്പന്നരുടെ പട്ടികയിൽ ഇന്ത്യയിൽ 38-ാം സ്ഥാനത്തതാണ് യൂസഫലി.

ബൈജൂസ് ആപ്പ് സ്ഥാപകൻ ബൈജു രവീന്ദ്രനും ഭാര്യ ദിവ്യയും 47-ാം സ്ഥാനത്താണ് പട്ടികയിലുള്ളത്. 30,375 കോടിരൂപയാണ് അവരുടെ ആസ്തി.

തൊട്ടുപിന്നിൽ 48-ാം സ്ഥാനത്തായി ഇൻഫോസിസ് സഹ-സ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണനും (30,225 കോടി രൂപ) പട്ടികയിലുണ്ട്.

ആർ.പി. ഗ്രൂപ്പ് ചെയർമാൻ (18,750 കോടി രൂപ) ആസ്തിയുള്ള രവി പിള്ളയാണ് പട്ടികയിൽ ഇടംപിടിച്ച മറ്റൊരു മലയാളി.

ഇൻഫോസിസ് സഹസ്ഥാപകൻ എസ്.ഡി. ഷിബുലാൽ (16,125 കോടി രൂപ) എന്നിവരാണ് പട്ടികയിലുള്ള മറ്റ് മലയാളികൾ.

ദേശീയതലത്തിൽ മുകേഷ് അംബാനി (9,270 കോടി ഡോളർ),
69 ലക്ഷം കോടി രൂപ ആസ്തിയുള്ള മുകേഷ്അംബാനിയാണ് പട്ടികയിൽ ഒന്നാമത്. 2008 മുതൽ തുടർച്ചയായി 14 വർഷം അംബാനി തന്നെയാണ് രാജ്യത്തെ ഏറ്റവുംവലിയ സമ്പന്നൻ. ഗൗതം അദാനി (7,400 കോടി ഡോളർ), ശിവ് നാടാർ (3,100 കോടി ഡോളർ) എന്നിവരാണ് ആദ്യമൂന്നു സ്ഥാനങ്ങളിൽ.