സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.. ജയസൂര്യ മികച്ച നടന്‍, അന്ന ബെന്‍ മികച്ച നടി

കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പ്രഖ്യാപിച്ചു. വെള്ളം സിനിമയിലെ അഭിനയത്തിന് ജയസൂര്യ മികച്ച നടനായും കപ്പേളയിലെ അഭിനയത്തിന് അന്ന ബെൻ മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു.
മികച്ച സിനിമയായി ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ’ തിരഞ്ഞെടുക്കപ്പെട്ടു.

മികച്ച സംവിധായകൻ – സിദ്ധാർത്ഥ് ശിവയാണ്

മികച്ച നവാഗത സംവിധായകൻ: മുഹമ്മദ് മുസ്തഫ ( ചിത്രം: കപ്പേള)

മികച്ച ജനപ്രീതിയും കലാമേന്മയുള്ള ചിത്രമായി അയ്യപ്പനും കോശിയും തെരഞ്ഞെടുക്കപ്പെട്ടു.

മികച്ച ഗായകൻ – ഷഹബാസ് അമൻ

മികച്ച ഗായിക- നിത്യ മാമൻ (സൂഫിയും സുജാതയും)

സംഗീത സംവിധാനം – എം. ജയചന്ദ്രൻ (സൂഫിയും സുജാതയും)

മികച്ച ഗാനരചയിതാവ് അൻവർ അലി

മികച്ച തിരക്കഥാകൃത്ത് – ജിയോ ബേബി (ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ)

മികച്ച ബാലതാരം ആൺ – നിരഞ്ജൻ എസ് (കാസിമിന്റെ കടൽ)
മികച്ച സ്വഭാവ നടൻ – സുധീഷ്

മികച്ച സ്വഭാവ നടി – ശ്രീ രേഖ (വെയിൽ)
