An elephant in Sri Lanka gave birth to twins on Tuesday for the first time in nearly 80 years, wildlife authorities said. The twins, both males, were born to 25-year-old Surangi at Pinnawala Elephant Orphanage in the central hills of the country, an orphanage spokesperson said. Their father, 17-year-old Pandu, is also an orphanage resident. Sri Lankan elephant experts said twins were last born to a domesticated elephant in the country in 1941.
ഇരട്ട ആനക്കുട്ടികളുടെ പിറവിയോടെ ലോകശ്രദ്ധ നേടുകയാണ് ശ്രീലങ്കയിലെ പിനവാളാ എലിഫന്റ് ഓര്‍ഫനേജ്. ഇവിടെ സുരംഗി എന്ന 25 വയസുള്ള ആനയാണ് ഒരു പ്രസവത്തിൽ രണ്ട് കുട്ടികൾക്ക് ജൻമം നൽകിയത്. കുട്ടി ആനകളുടെ ചിത്രങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ ൈവറലാണ്. ആനകൾക്ക് ഇടയിൽ ഇരട്ടക്കുട്ടികൾ ജനിക്കുന്നത് അപൂർവ സംഭവമാണ്.80 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ശ്രീലങ്കയില്‍ ഒരാനയ്ക്ക് ഇരട്ടക്കുഞ്ഞുങ്ങളുണ്ടാകുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ‘കുട്ടികള്‍ സാധാരണത്തേതില്‍ നിന്നും ചെറുതാണ്. എന്നാല്‍ അവരുടെ ആരോഗ്യത്തിന് മറ്റ് പ്രശ്‌നങ്ങളൊന്നുമില്ല. രണ്ടും ആണ്‍ ആനക്കുട്ടികളാണ്. മൂവരും ഇപ്പോള്‍ സുഖമായിരിക്കുന്നു…’ അധികൃതർ അറിയിച്ചു. കാട്ടിൽ നിന്നും പുറത്തുവരുന്ന ആനകളെ സംരക്ഷിക്കാൻ 1975ൽ ആരംഭിച്ചതാണ് പിനവാളാ എലിഫന്റ് ഓര്‍ഫനേജ്. ആകെ 81 ആനകളാണ് ഇവിടെ ഇപ്പോഴുള്ളത്.
